

ബഹ്റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയായ "പൂവിളി 2026" വർണ്ണാഭമായി സംഘടിപ്പിച്ചു. ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അഞ്ഞൂറിലധികം പേർ പങ്കെടുത്ത വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. സംഘടന പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ റഹീം ബാബകുഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു ചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്, സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, പ്രോഗ്രാം ജനറൽ കൺവീനറും രക്ഷാധികാരിയുമായ എംസി പവിത്രൻ, സോമൻ ബേബി, കെഎംസിസി സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, മുസ്തഫ കെ. പി., ഒഐസിസി നേതാക്കളായ രാജു കല്ലംപുറം, ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, മനു മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
Content Highlights: Seven Arts Cultural Forum celebrated Poovili 2026 at Bahrain Media City with cultural performances, an Onam feast for more than 500 people and community participation.