ദുബായിൽ ഷെയറിങ് താമസമെടുക്കുന്നവർ ശ്രദ്ധിക്കുക! നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

ദുബായ് ഭരണകൂടത്തിന്റെ മുൻകൂർ പെർമിറ്റില്ലാതെ ഒരു കെട്ടിടവും ഷെയേർഡ് ഹൗസിങ്ങിനായി ഉപയോഗിക്കാൻ പാടില്ല. കെട്ടിട ഉടമയ്ക്കോ അതോറിറ്റി ലൈസൻസ് നൽകിയ ഏജൻസിക്കോ സാധുതയുള്ള പെർമിറ്റ് ഉണ്ടെന്ന് വാടകക്കാരൻ ഉറപ്പുവരുത്തണം.

ദുബായിൽ ഷെയറിങ് താമസമെടുക്കുന്നവർ ശ്രദ്ധിക്കുക! നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ
dot image

ദുബായിൽ ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കുന്നതിനായി പുതിയ 'ഷെയേർഡ് നിയമം' നിലവിൽ വന്നു. വാടകക്കാരായി ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർ നിയമലംഘനങ്ങളിൽ പെടാതിരിക്കാനും തട്ടിപ്പുകൾ ഒഴിവാക്കാനും കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് നിയമങ്ങൾ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്.

  1. ഔദ്യോഗിക പെർമിറ്റും അനുമതിയും ഉറപ്പാക്കുക:

ദുബായ്ട് ഭരണകൂടത്തിന്റെ മുൻകൂർ പെർമിറ്റില്ലാതെ ഒരു കെട്ടിടവും ഷെയേർഡ് ഹൗസിങ്ങിനായി ഉപയോഗിക്കാൻ പാടില്ല. കെട്ടിട ഉടമയ്ക്കോ അതോറിറ്റി ലൈസൻസ് നൽകിയ ഏജൻസിക്കോ സാധുതയുള്ള പെർമിറ്റ് ഉണ്ടെന്ന് വാടകക്കാരൻ ഉറപ്പുവരുത്തണം.

  1. അനുവദനീയമായ താമസക്കാരുടെ എണ്ണവും സൗകര്യങ്ങളും

കെട്ടിടത്തിന്റെ വിസ്തീർണ്ണത്തിന് അനുസരിച്ച് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ആൾക്കാരുടെ എണ്ണം, കെട്ടിടത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ, അനുവദനീയമായ വ്യക്തികളുടെ വിഭാഗം എന്നിവ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം. അമിതമായി ആളുകളെ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

  1. വാടകയ്ക്ക് നൽകാൻ ഉടമയ്ക്കുള്ള അധികാരം

കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ (DLD) അനുമതിയുള്ള ലൈസൻസ്ഡ് ഏജൻസികൾക്കോ മാത്രമേ ഷെയേർഡ് ഹൗസിങ് വാടകയ്ക്ക് നൽകാൻ അധികാരമുള്ളൂ. വാടകക്കാർക്ക് വീണ്ടും മറിച്ചു വാടകയ്ക്ക് നൽകാൻ യാതൊരു അവകാശവുമില്ല.

  1. എഴുതപ്പെട്ട വാടകക്കരാറും രജിസ്ട്രേഷനും

വാടകക്കാരുടെ വിവരങ്ങളും വാടകക്കരാറും ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ 'ഷെയേർഡ് ഹൗസിങ് രജിസ്റ്ററിൽ' നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത കരാറുകൾക്ക് മാത്രമേ നിയമസാധുതയുണ്ടായിരിക്കുകയുള്ളൂ.

  1. വാടകയും ജല-വൈദ്യുതി ചാർജുകളും

പ്രത്യേകിച്ച് മറ്റ് കരാറുകൾ ഒന്നുമില്ലെങ്കിൽ വാടക ഓരോ മാസവും മുൻകൂറായി നൽകണം. കരാറിൽ പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ കുടിവെള്ള, വൈദ്യുതി ചാർജുകൾ വാടകയിൽ ഉൾപ്പെടും. ഇവ അടയ്ക്കാനുള്ള ഉത്തരവാദിത്തം കെട്ടിട ഉടമയ്ക്കാണ്. ഇതേക്കുറിച്ച് വ്യക്തത വരുത്തി കരാറിൽ രേഖപ്പെടുത്തണം.

  1. . കരാർ അവസാനിപ്പിക്കൽ, ഒഴിപ്പിക്കൽ നിബന്ധനകൾ

കരാറിന്റെ കാലാവധി, കെട്ടിടം ഒഴിപ്പിക്കൽ, സമയത്തിന് മുമ്പേ കരാർ അവസാനിപ്പിക്കൽ എന്നിവ പ്രതിപാദിക്കുന്നു. മുൻകൂട്ടി നോട്ടീസ് നൽകേണ്ട കാലാവധിയും കെട്ടിടത്തിലെ നിയമങ്ങളും വാടകക്കാരൻ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

  1. കെട്ടിടത്തിന്റെ സുരക്ഷയും ശുചിത്വവും

ദുബായ് മുൻസിപ്പാലിറ്റിയുടെ പ്ലാനിംഗ്, ബിൽഡിംഗ്, പൊതുജനാരോഗ്യം, അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കെട്ടിടത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. താമസസ്ഥലം സുരക്ഷിതവും ശുചിത്വമുള്ളതുമാണെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടേണ്ടതാണ്.

  1. തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമവഴികൾ

അപാകതകളോ പരാതികളോ ഉണ്ടെങ്കിൽ 30 ദിവസത്തിനകം രേഖാമൂലം അപ്പീൽ നൽകാം. എല്ലാവിധ തർക്കങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള പൂർണ്ണ അധികാരം ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്ററിനാണ്. അതിനാൽ കരാർ പകർപ്പുകളും രസീതുകളും സുരക്ഷിതമായി സൂക്ഷിക്കുക.

  1. നിയമലംഘനങ്ങൾക്കുള്ള കനത്ത പിഴകൾ

ഷെയേർഡ് ഹൗസിങ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം ദിർഹത്തിൽ കുറയാത്ത വലിയ തുക പിഴയായി ചുമത്തും. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെ ഇരട്ടിയാകും. നിയമവിരുദ്ധ കെട്ടിടങ്ങളിൽ താമസിക്കുന്നത് പെട്ടെന്ന് ഒഴിപ്പിക്കപ്പെടാനും സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകും.

Content Highlights: Dubai’s shared housing law requires permits and compliance with occupancy and safety rules. Violations can attract fines of up to AED 1 million for repeat offences.

dot image
To advertise here,contact us
dot image