

സ്വന്തമായി ഒരു സംരംഭം സ്വപ്നം കാണുന്നവർക്ക് അനുയോജ്യമായ നഗരം ബെംഗളൂരുവെന്ന് പഠനം. ഹുറൂൺ ഇന്ത്യ അണ്ടർ 35 ലിസ്റ്റ് 2026ലാണ് ബെംഗളൂരു ഒന്നാമതെത്തിയത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും രാജ്യ തലസ്ഥാനമായ ഡൽഹിയെയും മറികടന്നാണ് ബെംഗളൂരു ഈ നേട്ടം സ്വന്തമാക്കിയത്.
35 വയസ്സോ അതിന് താഴെയോ ഉള്ള സംരംഭകരിൽ നടത്തിയ പഠനത്തിലാണ് ബെംഗളൂരു ഒന്നാമത്തെ ചോയ്സ് ആയി മാറിയത്. ഇന്ത്യയുടെ സിലിക്കോൺ വാലി ആയ ബെംഗളൂരു നഗരത്തിൽ 35 കോർപ്പറേറ്റ് കമ്പനികളുടെ ഹെഡ്ക്വാർട്ടേഴ്സ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മുംബൈയിൽ 28 കമ്പനികളുടെയും ഗുരുഗ്രാമിൽ 14 കമ്പനികളുടെയും ഹെഡ്ക്വാർട്ടേഴ്സ് ആണ് ഉള്ളത്. നാലാം സ്ഥാനത്തുള്ള ന്യൂ ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ 9 കമ്പനികൾക്ക് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട്.
ചെറുപ്പക്കാരായ ബിസിനസുകാരുടെ കാര്യത്തിലും ബെംഗളൂരു ഒന്നാമതാണ്. 52 സംരംഭകരാണ് ബെംഗളൂരുവിൽ ഉള്ളത്. 30 സംരംഭകരുമായി മുംബൈ രണ്ടാം സ്ഥാനത്തും 25 സംരംഭകരുമായി ന്യൂ ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.
ഹുറൂണിന്റെ പുതിയ ലിസ്റ്റിൽ 35 വയസിന് താഴെയുള്ള സംരംഭകരുടെ എന്നതിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 2025ൽ 155 സംരംഭകർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം അത് 180 ആയി ഉയർന്നു. ഇവർ നയിക്കുന്ന കമ്പനികളുടെ മൊത്തം മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23% വർധനവോടെ ₹48 ലക്ഷം കോടിയിലെത്തി. യുവ സ്ഥാപകർ നയിക്കുന്ന 37 കമ്പനികൾക്ക് 1 ബില്യൺ ഡോളറിലധികമാണ് മൂല്യം.പട്ടികയിലുള്ള ബിസിനസ് സ്ഥാപകരുടെ ശരാശരി പ്രായം ഒരു വർഷം കുറഞ്ഞ് 33 ആയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം വർധിച്ചതായും ലിസ്റ്റ് പറയുന്നുണ്ട്. ഈ വർഷത്തെ പട്ടികയിൽ 23 സ്ത്രീകളാണ് ഉൾപ്പെടുന്നത്. അതിൽ 12 പേർ പുതു തലമുറയിൽപ്പെട്ടവരും 11 പേർ ഒന്നാം തലമുറയിൽപ്പെട്ടവരുമാണ്.
Content Highlights: Bengaluru has secured the top position in the Hurun India Under 35 List 2026 as a preferred city for aspiring entrepreneurs. The city surpassed Mumbai, India's financial capital, and Delhi, the national capital, highlighting Bengaluru's prominence as a destination for entrepreneurship and business ventures.