'ഇതിന്നോ ആദാമേ..'; ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസുമായി 'ഡിസ്‌കോ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഉല്ലാസ് ചെമ്പനാണ് ചിത്രത്തിന്റെ സംവിധായകന്‍

'ഇതിന്നോ ആദാമേ..'; ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസുമായി 'ഡിസ്‌കോ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി
dot image

ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡിസ്‌കോ' യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ''ഇതിന്നോ ആദാമേ..'' എന്നാരംഭിക്കുന്ന, മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്ന ഈ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ലെമയും ചേര്‍ന്നാണ്. ഒരേ സമയം മാര്‍ഗംകളിപ്പാട്ടിന്റെ താളവും റാപ്പിന്റെ ബീറ്റുമുള്ള ഒരു ഡാന്‍സ് നമ്പറായാണ് ഈ ഗാനം മണികണ്ഠന്‍ അയ്യപ്പ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂര്‍, മണികണ്ഠന്‍ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്‌സിംങ്ങും മാസ്റ്ററിംങ്ങും അബിന്‍ പോള്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് എഴുതുന്ന സിനിമയില്‍ ആന്റണി വര്‍ഗീസ് പെപ്പെ ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചെമ്പന്‍ വിനോദ് ജോസ്, ദേവ് മോഹന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഗായത്രി സുരേഷ്, ഫെമിന ജോര്‍ജ്, കല്യാണി അനില്‍ (സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സര്‍), മീര വാസുദേവന്‍, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അപ്പാനി ശരത്, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: The first song from 'Disco' has been released, featuring a stellar performance by Chemban Vinod. The film is directed by Ullas Chemban.

dot image
To advertise here,contact us
dot image