ബഹ്റെെൻ പ്രവാസി ദേശീയ ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതി ഈ മാസം 31 മുതൽ പ്രാബല്യത്തിൽ

ഇൻഷൂറൻസ് ചട്ടക്കൂടിലൂടെ പ്രവാസികളുടെ ചികിത്സാ സൗകര്യങ്ങൾ ക്രമീകരിക്കാനും ആരോ​ഗ്യ മേഖളയുടെ ഉപയോ​ഗക്ഷമത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

ബഹ്റെെൻ പ്രവാസി ദേശീയ ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതി ഈ മാസം 31 മുതൽ പ്രാബല്യത്തിൽ
dot image

ബഹ്റെെനിലെ പ്രവാസികൾക്കുള്ള ദേശീയ ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതി ഈ മാസം 31 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ് സി എച്ച് ) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. ബഹ്റെെന്റെ ആരോ​ഗ്യ സംരക്ഷണ മേഖലയുടെ വികസനത്തിൽ വലിയൊരു ചുവടുവെപ്പായ ഈ പദ്ധതി പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും.

ഇൻഷൂറൻസ് ചട്ടക്കൂടിലൂടെ പ്രവാസികളുടെ ചികിത്സാ സൗകര്യങ്ങൾ ക്രമീകരിക്കാനും ആരോ​ഗ്യ മേഖളയുടെ ഉപയോ​ഗക്ഷമത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഇൻഷൂറൻസ് സംവിധാനം നിലവിൽ വരുന്നത് ബഹ്റെെനി പൗ​രന്മാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആരോ​ഗ്യ സേവനങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും അവയുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത സർക്കാർ തുടർന്നും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അം​ഗീകൃത നിയമങ്ങൾക്കും ആനുകൂല്യങ്ങൾക്കും വിധേയമായി അർഹരാ പ്രവാസികൾക്ക് പ്രെെമറി, സെക്കൻഡറി ആരോ​ഗ്യ സേവനങ്ങൾ, അത്യാഹിത വിഭാ​​ഗ ചികിത്സകൾ, അപകടങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർബന്ധിത ഇൻഷൂറൻസ് പരിരക്ഷ ഈ പദ്ധതി ഉറപ്പു നൽകുന്നു. കൂടുതൽ വിപുലമായ ചികിത്സാ കവറേജ് ആ​ഗ്രഹിക്കുന്ന തൊഴിലുടമകൾക്കും ​ഗുണഭോക്താക്കൾക്കും അധിക ഇൻഷൂറൻസ് പാക്കേജുകളും തിരഞ്ഞെടുക്കാവുന്നതാണെന്നും പദ്ധതിയിൽ പറയുന്നു.

Content Highlights: Bahrain will introduce its National Health Insurance Programme for eligible expatriate residents on October 31, 2026, covering primary and secondary healthcare, emergencies

dot image
To advertise here,contact us
dot image