ബഹ്‌റൈനിൽ പ്രവാസികൾക്ക് ഉൾപ്പെടെയുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി; ഒക്ടോബർ 31-ന് തുടക്കമാകും

പ്രവാസികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്

ബഹ്‌റൈനിൽ പ്രവാസികൾക്ക് ഉൾപ്പെടെയുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി; ഒക്ടോബർ 31-ന് തുടക്കമാകും
dot image

ബഹ്‌റൈനിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2026 ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയുടെ വികസനത്തിനും സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും നിർണായകമാകുന്ന പദ്ധതിയാണിത്.

പ്രവാസികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്നത് ബഹ്‌റൈൻ പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന ആരോഗ്യസേവനങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും, രാജ്യത്തെ പൊതു ചികിത്സാ രംഗത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.

നിർബന്ധിത ആരോഗ്യ ഇൻഷുറൻസിലൂടെ അർഹരായ പ്രവാസികൾക്ക് സാധാരണ ചികിത്സകൾ, വിദഗ്ധ പരിശോധനകൾ, അടിയന്തര സേവനങ്ങൾ, അപകടങ്ങൾ മൂലമുണ്ടാകുന്ന ചികിത്സകൾ എന്നിവ ലഭ്യമാകും. പദ്ധതി വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുക. കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കും തൊഴിലുടമകൾക്കും അധിക ഇൻഷുറൻസ് പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

അതേസമയം, പ്രവാസികളിലെ പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഈ നിർബന്ധിത ഇൻഷുറൻസ് ബാധകമാകുക. ഗാർഹിക തൊഴിലാളികൾ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, ഇവരുടെ ആശ്രിതർ എന്നിവരെ ഈ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് വർക്ക് പെർമിറ്റും റെസിഡൻസ് വിസയും ലഭിക്കുന്നതിനും പുതുക്കുന്നതിനും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കും. ഇതിലൂടെ പ്രവാസികൾക്ക് തടസ്സമില്ലാതെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സാധിക്കും.

Content Highlights: Bahrain will launch its National Health Insurance Programme for eligible expatriate residents on October 31, 2026, covering primary, secondary and emergency healthcare services.

dot image
To advertise here,contact us
dot image