സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർക്ക് ദാരുണാന്ത്യം

സൗദി നാഷണൽ ​ഗാർഡിന്റെ AH6i നിരീക്ഷണ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്

സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർക്ക് ദാരുണാന്ത്യം
dot image

സൗദി അറേബ്യയിലെ നജ്റാൻ മേഖലയിൽ സെെനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർക്ക് ദാരുണാന്ത്യം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. യമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി നാഷണൽ ​ഗാർഡിന്റെ AH6i നിരീക്ഷണ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ നജ്റാനിൽ രാജ്യത്തിന്റെ അതിർത്തിയിലായിരുന്നു അപകടം. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് അപകടവിവരം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരും മരിച്ചതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുട കുടുംബാം​ഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സഖ്യസേന പുറത്തുവിട്ടിട്ടില്ല.

Content Highlights: Saudi authorities have confirmed a technical issue involving an AH-6i helicopter in the Najran region on October 18, 2026.

dot image
To advertise here,contact us
dot image