ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരം, ഡൽഹി പൊലീസ് ഒരുങ്ങി ഇരിക്കൂ, ഇന്ത്യൻ യുവത്വം വരുന്നുണ്ട്; അഭിജീത് ദീപ്കെ

ഗാന്ധിജിക്ക് ഇതിലും വലിയ ആദരം നല്‍കാന്‍ കഴിയില്ലെന്ന് ബോളിവുഡ് ഗായകന്‍ വിശാല്‍ ദദ്‌ലാനി

ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരം, ഡൽഹി പൊലീസ് ഒരുങ്ങി ഇരിക്കൂ, ഇന്ത്യൻ യുവത്വം വരുന്നുണ്ട്; അഭിജീത് ദീപ്കെ
dot image

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം. വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തില്‍ കാണാനാവുന്നത്. രാജിവയ്ക്കും വരെ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു.

ഒരു സമരം കഴിഞ്ഞതേയുള്ളൂ, സര്‍ക്കാരില്‍ അത്രയ്ക്ക് അഴിമതിയായതിനാല്‍ വീണ്ടും സമരവുമായി തെരുവില്‍ ഇറങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യാൻ സഹകരിച്ച മുംബൈ പോലീസിന് നന്ദിയെന്നും അഭിജീത് കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പൊലീസ് ലോകത്തില്‍ ഏറ്റവും മികച്ചതാണ്. മുംബൈ പൊലീസാണ് യഥാര്‍ത്ഥ പൂക്കികള്‍. ഇന്ന് ജന്തര്‍ മന്തറില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് കണ്ടു. ജന്തര്‍ മന്തറിലെ ബാരിക്കേഡുകള്‍ തികയാതെ വരും. ഇന്ത്യന്‍ യുവത്വം വരുന്നുണ്ട്, ഡല്‍ഹി പൊലീസ് ഒരുങ്ങി ഇരുന്നോളൂവെന്നും അഭിജീത് ഓര്‍മിപ്പിച്ചു.

ഗാന്ധിജിക്ക് ഇതിലും വലിയ ആദരം നല്‍കാന്‍ കഴിയില്ലെന്ന് ബോളിവുഡ് ഗായകന്‍ വിശാല്‍ ദദ്‌ലാനി പറഞ്ഞു. ഗാന്ധിയെ ബ്രിട്ടീഷുകാര്‍ ദ്രോഹിച്ച പോലെയാണ് ഇന്ന് ബിജെപി നമ്മളെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം സിജെപി വേദിയില്‍ പറഞ്ഞു.

ഗാന്ധി മരിക്കുന്നില്ല, യുവാക്കളിലൂടെ ജീവിക്കുകയാണ്. ബിജെപി എത്ര ശ്രമിച്ചാലും ഗാന്ധിജിയെ തുടച്ച് നീക്കാന്‍ കഴിയില്ല. ഗാന്ധി, നെഹ്റു, അംബേദ്കര്‍ എന്നിവരുടെ മുകളില്‍ ഒരിക്കലും മോദി എത്തില്ല. അവരുടെ ചെരുപ്പിന്റെ അടുത്ത് പോലും എത്തില്ല. മോദി രാജ്യത്തെ കൊള്ളയടിക്കുകയാണ്. ചായ വിറ്റുനടന്നുവെന്ന് മോദി പറയുന്നത് കേള്‍ക്കാം. നമ്മള്‍ ആരെങ്കിലും പറഞ്ഞോ ചായ വില്‍ക്കാന്‍. ആ സമയം സ്‌കൂളില്‍ പോയി പഠിക്കണമായിരുന്നു. മറ്റൊന്ന് ദാരിദ്ര്യം പറയുന്നതാണ്. ഇന്ന് മോദി കാരണം ഇന്ത്യ ദരിദ്രമായെന്നും വിശാല്‍ പറഞ്ഞു.

Content Highlights: cjp nationwide protest begins in mumbai seeking gyanesh kumar resignation

dot image
To advertise here,contact us
dot image