ഹൃദയാഘാതം; ബഹ്റൈനിൽ ഒറ്റ ദിവസത്തിൽ മൂന്ന് മലയാളികൾ അന്തരിച്ചു

വരുടെയും നിര്യാണത്തിൽ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

ഹൃദയാഘാതം; ബഹ്റൈനിൽ ഒറ്റ ദിവസത്തിൽ മൂന്ന് മലയാളികൾ അന്തരിച്ചു
dot image

ബഹ്റൈനിൽ ഒറ്റ ദിവസം മൂന്ന് മലയാളികൾ അന്തരിച്ചു. കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി സ്വദേശികളാണ് പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) കാർ ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. വാഹനം ഓടിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കാർ റോഡരികിൽ ഇടിച്ചുനിർത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

പത്തനംതിട്ട സ്വദേശിയായ ജയചന്ദ്രൻ കരുണാകരൻ (60) ആണ് മനാമയിൽ അന്തരിച്ച രണ്ടാമത്തെയാൾ. ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സുമ പരമേശ്വരൻ നായരാണ് ഭാര്യ. അതുല്യ ഏക മകളാണ്.

ഇടുക്കി കോഴിമല സ്വദേശി സുദർശനൻ സുകുമാരൻ (55) ആണ് ബഹ്‌റൈനിൽ വെച്ച് നിര്യാതനായ മൂന്നാമത്തെ മലയാളി. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂവരുടെയും നിര്യാണത്തിൽ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

Content Highlights: Three Malayalis reportedly died in Bahrain in a single day, bringing sorrow to the expatriate community.

dot image
To advertise here,contact us
dot image