

ബഹ്റൈന്‍ പ്രതിഭ മനാമ മേഖല ബഹ്റൈന്‍ ചെസ്സ് ഫെഡറേഷനും അര്‍ജുന്‍സ് ചെസ് അക്കാദമിയായും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 11 നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗലാലിയിലുള്ള യൂസിഫ് അഹമ്മദ് അബ്ദുല്‍മാലിക് ഹാളിലാണ് ടൂര്‍ണമെന്റ്. അന്താരാഷ്ട്ര ചെസ് ഫെഡറെഷനില്‍ രജിസ്റ്റര്‍ ചെയ്ത (ഫിഡെ ഐ ഡി ) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
റാപിഡ് ഫോര്‍മാറ്റില്‍ ഏഴ് റൗണ്ടുകളിലായാണ് മത്സരം നടക്കുക. ആകര്‍ഷകമായ സമ്മാനങ്ങളാണ് വിവിധ കാറ്റഗറിയിലുള്ള വിജയികള്‍ക്കായി നല്‍കുന്നത്. രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുവാനും പുതുതലമുറയിലെ ചെസ് പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും ബഹ്റൈന്‍ പ്രതിഭ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ടൂര്‍ണമെന്റ് എന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ മേഖലയില്‍ ബഹ്റൈന്‍ പ്രതിഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിന്ദനാര്‍ഹമാണെന്നും ടൂര്‍ണമെന്റിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചെസ് ഫെഡറേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ചെസ്സ് ഫെഡറെഷന്‍ ഭാരവാഹികള്‍ ഉറപ്പു നല്‍കി.
പ്രതിഭ സെന്ററില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബഹ്റൈന്‍ ചെസ്സ് ഫെഡറേഷന്‍ ട്രഷറര്‍ റെഥ ഫാത്തിമ, സംഘാടക സമിതി ചെയര്‍മാന്‍ എന്‍ വി ലിവിന്‍ കുമാര്‍, കണ്‍വീനര്‍ മനോജ് പോള്‍, അര്‍ജുന്‍സ് ചെസ് അക്കാദമി ഡയറക്ടര്‍ അര്‍ജുന്‍, പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡണ്ട് നുബിന്‍ അന്‍സാരി, ജോയിന്റ് കണ്‍വീനര്‍ ഹൃദ്യ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlight: Bahrain Prathibha Grandmasters Cup Season 1, a FIDE International Rapid Chess Tournament, is scheduled to be held on September 11, 2026.