

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചാരി പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജാതി പറയുന്നവരുമായി കാറില്‍ വെച്ചോ കാറിന് പുറത്ത് വച്ചോ ബന്ധമുണ്ടാക്കില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. അന്തമായ മുസ്‌ലിം വിരോധം പടര്‍ത്താന്‍ ശ്രമിച്ചാല്‍ അത് സിപിഐ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സിപിഐയുടെ നിലപാട് ഇതാണ്. അന്ധമായ ഇസ്‌ലാം വിരോധം പടര്‍ത്താന്‍ ശ്രമമുണ്ടായി. അത് സിപിഐ അംഗീകരിക്കില്ല. തള്ളിപ്പറയേണ്ടത് തള്ളിക്കളയും, ബിനോയ് വിശ്വം പറഞ്ഞു. കാന്തപുരവും വെള്ളാപ്പള്ളിയുമല്ല മറിച്ച് മാര്‍ക്‌സാണ് ജാതീയതയ്‌ക്കെതിരെ പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ത്രീപക്ഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച '2057ആകുമ്പോള്‍ കേരളം എങ്ങനെയാകണം?' എന്ന മൂന്നുദിവസം നീളുന്ന സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ തന്നെയാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജാതി പറയുന്നത് എന്ന് പറഞ്ഞാണ് അദ്ദേഹം വിഷയത്തിലേക്ക് കടന്നത്. അതിനെ സിപിഐ ഒരുകാലത്തും അനുകൂലിച്ചിട്ടില്ല ഒരുകാലത്തും ഇനി അനുകൂലിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ എന്നോ, എസ്എന്‍ഡിപിയെന്നോ, പിണറായി വിജയനെന്നോ നേരിട്ട് പറയാതെയായിരുന്നു വിമര്‍ശനം.
Content Highlights: CPI leader Binoy Viswam criticised Kerala Opposition Leader Pinarayi Vijayan, referring to Vellappally Natesan’s remarks based on caste