പ്രായപൂർത്തി ആകാത്തവർക്ക് പുകയില ഉത്പ്പനങ്ങൾ വിൽക്കരുത്; ശക്തമായ നിയമവുമായി ബഹ്റൈൻ

ബഹ്‌റൈനില്‍ യുവാക്കളില്‍ പുകവലി ശീലം കുറക്കുന്നതിന്റെ ഭാഗമായി പുകയില വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം

പ്രായപൂർത്തി ആകാത്തവർക്ക് പുകയില ഉത്പ്പനങ്ങൾ വിൽക്കരുത്; ശക്തമായ നിയമവുമായി ബഹ്റൈൻ
dot image

ബഹ്‌റൈനില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി വരുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴ ചുമത്തുന്നതിനൊപ്പം ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. നിലവിലെ പുകയില വിരുദ്ധ നിയമത്തില്‍ ഭേഗതി വരുത്തിക്കൊണ്ടാകും നിര്‍ദ്ദേശം നടപ്പിലാക്കുക.

ബഹ്‌റൈനില്‍ യുവാക്കളില്‍ പുകവലി ശീലം കുറക്കുന്നതിന്റെ ഭാഗമായി പുകയില വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണെമെന്ന് എംപി മുഹമ്മദ് മൂസ പാര്‍ലെമെന്റില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. പുതിയ ഭേദഗതി നടപ്പിലാകുന്നതോടെ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 1,000 മുതല്‍ 3,000 ബഹ്‌റൈനി ദിനാര്‍ വരെ പിഴ ചുമത്തും.

ആദ്യമായി നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടുകയും കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥിരമായി ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഇലക്ട്രോണിക് സിഗരറ്റുകളും ആധുനിക പുകയില ഉത്പ്പന്നങ്ങളും വ്യാപകമായ സാഹചര്യത്തില്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് പ്രമേം വ്യക്തമാക്കുന്നു. ബദല്‍ പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ദിനാര്‍ വരെ പിഴയും പുതിയ കരട് ബില്‍ ശുപാര്‍ശ ചെയ്യുന്നു. നിയമവിരുദ്ധമായി കണ്ടെത്തുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടാനും കോടതിക്ക് അധികാരം നല്‍കണമെന്ന വവ്യസ്ഥയും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുകവലി ശീലം കുറച്ച് യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യമെന്ന് എംപി മുഹമ്മദ് മൂസ വ്യക്തമാക്കി.

Content Highlights: Bahrain has approved a strict law banning the sale of tobacco products to individuals below the legal age. Authorities say the decision is part of wider efforts to protect young people and strengthen public health regulations.

dot image
To advertise here,contact us
dot image