ഒറ്റ ദിവസം കൊണ്ട് 50 കോടിയോ? ബോക്സ് ഓഫീസിനെ വിറപ്പിച്ച് മോഹൻലാൽ, ദൃശ്യം 3 ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്

ചിത്രത്തിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഇന്നലെ നടന്നു എന്നാണ് കണക്ക്.

ഒറ്റ ദിവസം കൊണ്ട് 50 കോടിയോ? ബോക്സ് ഓഫീസിനെ വിറപ്പിച്ച് മോഹൻലാൽ, ദൃശ്യം 3 ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്
dot image

ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാംവരവിനാണ് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്നത്. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോട്ടുകളാണ് എത്തുന്നത്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ ഗ്രോസ് 18.37 കോടിയും നെറ്റ് കളക്ഷന്‍ 15.85 കോടിയുമാണ്. ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ വന്‍ പ്രതികരണമാണ് ചിത്രം ആദ്യ ദിനം നേടിയത്. 30 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 48 .37 കോടി നേടിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇത് ആദ്യ കണക്കുകളാണ്. സിനിമയ്ക്ക് 50 കോടി കളക്ഷൻ ലഭിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആദ്യ ദിനം വൈകിട്ട് 4 മണിയൊക്കെ ആയപ്പോഴേക്കും ചിത്രത്തിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഇന്നലെ നടന്നു എന്നാണ് കണക്ക്. സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും മുകളിൽ നേട്ടം ഉണ്ടാക്കാൻ ആകും എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ. മോഹൻലാലിൻറെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ.

മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Mohanlal starrer Drishyam 3, directed by Jeethu Joseph, has taken the box office by storm with a sensational opening day performance.collecting over ₹48 crore on its first day and setting one of the biggest openings in Malayalam cinema.

dot image
To advertise here,contact us
dot image