

ബഹ്റൈനില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി, ഇറാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമ-സുരക്ഷാ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. അടുത്തിടെ പിടിയിലായ ചിലര്‍ക്കു ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പസുമായി ബന്ധമുണ്ടെന്നും വിലായത്ത് അല്‍-ഫഖീഹ് ആശയങ്ങളില്‍ ഇവര്‍ സ്വാധീനിക്കപ്പെട്ടവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മാധ്യമങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തിനെതിരെ ശത്രുത വളര്‍ത്താനും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിദേശ ശക്തികള്‍ക്കായി ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ബഹ്‌റൈന്റെ ദേശീയ ബോധത്തെയോ ഐക്യത്തെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും രാജ്യത്തിന്റെ സുരക്ഷയും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Bahrain authorities have started an investigation into suspected espionage and Iran-linked activities considered a threat to national security. The move comes amid heightened regional security concerns.