ഭാര്യയുടെ വ്യാജ മരണം സൃഷ്ടിച്ച് ഇൻഷുറൻസ് തട്ടാൻ നടത്തിയ ശ്രമം; പ്രതിയുടെ ശിക്ഷ ശരിവെച്ച് ബഹ്റൈൻ

ഭാര്യ മരിച്ചതായി കാണിക്കുന്ന വ്യാജ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഒന്നാം പ്രതി തട്ടിപ്പിന് ശ്രമിച്ചത്

ഭാര്യയുടെ വ്യാജ മരണം സൃഷ്ടിച്ച് ഇൻഷുറൻസ് തട്ടാൻ നടത്തിയ ശ്രമം; പ്രതിയുടെ ശിക്ഷ ശരിവെച്ച് ബഹ്റൈൻ
dot image

ബഹ്‌റൈനിൽ ഭാര്യയുടെ മരണം വ്യാജമായി സൃഷ്ടിച്ച് വലിയ തുകയുടെ ഇൻഷുറൻസ് പണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഏഷ്യൻ വംശജനെതിരെയുള്ള ശിക്ഷ ബഹ്റൈൻ കോടതി ഓഫ് കസ്ട്രേഷൻ ശരിവെച്ചു. പ്രതിക്ക് വിധിച്ച 10 വർഷത്തെ തടവും ശിക്ഷാനന്തര നാടുകടത്തലും ഇൻഷുറൻസ് കമ്പനിക്ക് 5,001 ദീനാർ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവും കോടതി നിലനി‍ർത്തി.

ഏകദേശം 5,00,000 ഡോളർ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഭാര്യ മരിച്ചതായി കാണിക്കുന്ന വ്യാജ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഒന്നാം പ്രതി തട്ടിപ്പിന് ശ്രമിച്ചത്. ഈ നീക്കത്തിന് ഭാര്യയുടെ സഹോദരന്റെ സഹായവും ഇയാൾ തേടിയതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇൻഷുറൻസ് കമ്പനി നടത്തിയ വിശദമായ സ്വകാര്യ അന്വേഷണത്തിൽ ഇൻഷുർ ചെയ്ത സ്ത്രീ ജീവനോടെ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കേസ് നിയമപരമായി മുന്നോട്ട് കൊണ്ടുപോയി, പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കപ്പെട്ടു.

ശിക്ഷാ കാലാവധി പൂർത്തിയായതിന് ശേഷം പ്രതികളെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ കടുത്ത നടപടികൾ തുടരുമെന്ന സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: A Bahrain court upheld the punishment against a man involved in an insurance fraud attempt by allegedly creating a fake death scenario for his wife. Authorities said the accused tried to obtain insurance compensation through fabricated documents and false claims.

dot image
To advertise here,contact us
dot image