AICC നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല; ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ നീലകണ്ഠന്‍

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് നൽകിയ അഭിപ്രായം കാണാനില്ലെന്നാണ് കെ നീലകണ്ഠൻ്റെ പരാതി

AICC നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല; ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ നീലകണ്ഠന്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലി കോൺഗ്രസിൽ പുതിയ വിവാദം. രേഖയില്‍ ഉദുമയിലെ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്റെ പേരിനുനേരെ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് നീലകണ്ഠൻ ഹെെക്കമാൻഡിന് പരാതി നൽകി.

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് കെ നീലകണ്ഠന്‍ പറഞ്ഞു. മുകുള്‍ വാസ്‌നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയില്‍ ചെയ്തതായും . രേഖയില്‍ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ലെന്നും നീലകണ്ഠൻ പറയുന്നു. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് വി ഡി സതീശനുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് അറിയില്ല. ജനവികാരത്തിനൊപ്പമാണ് താൻ. ജനവികാരം പാർട്ടി പരിഗണിക്കണമെന്നും നീലകണ്ഠൻ പറഞ്ഞു.നീലകണ്ഠൻ്റെ വോട്ട് വി ഡി സതീശനെന്നാണ് സൂചന.

നീലകണ്ഠന്റെ അഭിപ്രായം രേഖപ്പെടുത്താത്തതിൽ ചെന്നിത്തല പക്ഷവും അതൃപ്തിയിലാണ്. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല

നിരീക്ഷകരുമായി ആശയവിനിമയം നടത്തി.

കേരള മുഖ്യമന്ത്രിയാരെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, സന്ദീപ് വാര്യർ, ടി സിദ്ദിഖ്, സജീവ് ജോസഫ്, ഉഷ വിജയൻ, ടി ഒ മോഹനൻ അടങ്ങിയവർ കെ സി വേണുഗോപാലിനെ പിന്തുണച്ചിട്ടുണ്ട്. ഐസി ബാലകൃഷ്ണൻ കെസിക്കും ചെന്നിത്തലക്കും ഒരുപോലെ പിന്തുണ നൽകിയിരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ട എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രത്തിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തായത്.

എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് സ്വീകരിച്ച ശേഷം നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. അതേസമയം സമ്മർദനീക്കത്തിന്റെ ഭാഗമായി തെരുവിൽ ശക്തിപ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും തുടരുകയാണ്. ഫ്ലെക്സ്ബോർഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരനും ബെന്നി ബെഹനാനും പ്രതികരിച്ചിരുന്നു.

Content Highlights: The new controversy is over the leaked document regarding the support of MLAs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us