ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം; ടീമിനുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നുവെന്ന് ആരോപണം

തന്റെ തീരുമാനങ്ങളെ അംഗീകരിക്കാത്തവരെ ഗംഭീര്‍ ലക്ഷ്യം വെക്കുന്നുവെന്നാണ് മുന്‍ ക്രിക്കറ്റ് താരം ആരോപിച്ചത്

ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം; ടീമിനുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നുവെന്ന് ആരോപണം
dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സമീപകാലത്ത് മോശമില്ലാത്ത നേട്ടങ്ങളുണ്ടെങ്കിലും പലപ്പോഴായി വിമര്‍ശനം നേരിടുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പെരുമാറ്റരീതി ഡ്രസ്സിങ് റൂമില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായി മുന്‍ താരം അതുല്‍ വസന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാനവാര്‍ത്ത. ഗംഭീറിന്റെ അമിതമായ അഹങ്കാരം കാരണം ടീമിലെ പല കളിക്കാരും സന്തുഷ്ടരല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇത് വലിയ ഗൗരവത്തോടെയാണ് ബിസിസിഐ ഉള്‍പ്പടെ നോക്കിക്കാണുന്നത്. അകത്തുനിന്ന് ഇത്ര ഗുരുതരമായ രീതിയില്‍ ഇഷ്ടക്കേട് പുറത്തുവരുന്നത് ടീമിന് ഗുണകരമാവില്ലെന്നാണ് ബിസിസിഐ ആശങ്കപ്പെടുന്നത്. ചെറുപ്പം മുതല്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന സ്വഭാവമാണ് ഗൗതം ഗംഭീറിന്റേതെന്നും, തന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാത്തവരെ അദ്ദേഹം ലക്ഷ്യം വെക്കുമെന്നും അതുല്‍ വസന്‍ പറഞ്ഞു. 'എനിക്ക് ഗംഭീറിനെ ചെറുപ്പം മുതല്‍ നേരിട്ട് അറിയാം. ഞാനുമായി കുറെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ രീതിക്ക് നിന്നില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ പ്രശ്‌നത്തിലാവും. ഡല്‍ഹി ക്രിക്കറ്റില്‍ ആയിരുന്നപ്പോഴേ മറ്റുള്ളവരെ വിരട്ടി നിര്‍ത്തുന്ന ഒരു രീതി അദ്ദേഹത്തിനുണ്ട്' -അതുല്‍ വസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ പ്രകൃതം ഇങ്ങനെയാണ്. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. അതോടൊപ്പം ബുദ്ധിയുള്ള കളിക്കാരനുമാണ്. പക്ഷേ അവന്റെ അഹങ്കാരമാണ് അസഹനീയം. ഇത് മറ്റൊരു തലത്തിലാണ്. പകല്‍ വെളിച്ചത്തില്‍ നിന്നിട്ട് ഇത് രാത്രിയാണെന്ന് അദ്ദേഹം പറഞ്ഞാല്‍ അത് മറ്റുള്ളവര്‍ വിശ്വസിക്കണം. ഗംഭീറിന്റെ താളത്തിനൊത്ത് തുള്ളിയില്ലെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ പട്ടികയിലുണ്ടാകും. അവരെ ദ്രോഹിക്കാന്‍ പരമാവധി നോക്കും. പക്ഷേ ഈ സ്വഭാവം കളിക്കളത്തില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ടെന്നും അതുല്‍ വസന്‍ പറഞ്ഞു.

വിരാട് കോഹ്ലിയുമായുള്ള ഗംഭീറിന്റെ തര്‍ക്കങ്ങള്‍ അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെ ഫലമാണെന്നും അതുല്‍ വസന്‍ പറയുന്നു. ടീം വിജയിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പുറത്തുവരില്ലെങ്കിലും, തോല്‍വികള്‍ ഉണ്ടാകുമ്പോള്‍ ഇതെല്ലാം വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ടീമിലെ ചിലര്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും എന്നാല്‍ ഭയം കാരണം ആരും പ്രതികരിക്കുന്നില്ലെന്നുമാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ അതുല്‍ വസന്റെ ആരോപണം. ഗൗരവമായ ആരോപണമായതിനാല്‍ ഇതിനെ ആരെങ്കിലും പിന്തുണച്ചേക്കുമോ എന്നതാണ് ആകാംക്ഷയോടെ നോക്കുന്നത്.

content highlights: Former Indian Player Against Gambhir; Allegations of Creating Rifts Within the Team

dot image
To advertise here,contact us
dot image