

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനിലെ വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വ്യവസായ വാണിജ്യ മന്ത്രാലയം. അനാവശ്യമായ വിലക്കയറ്റം തടയാനും ഉത്പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ലക്ഷമിട്ടാണ് പരിശോധന. ഉപഭേക്താക്കളെ ചൂഷണം ചെയ്ത് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് ബഹ്‌റൈനിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കൃത്രിമ വിലക്കറ്റം സൃഷ്ടിക്കുന്നതായുള്ള പരാതി വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വിപണികളില്‍ വിലക്കയറ്റം ഇല്ലെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം ഉത്പ്പന്നങ്ങളുടെ ലഭ്യതയും മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുള്‍ക്ക് പുറമെ പഴം പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ബേക്കറികള്‍, റസ്റ്ററന്റുകള്‍, സലൂണുകള്‍ എന്നിവടങ്ങളിലും പരിശോധന ശക്തമാണ്. റമദാന്‍ ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും മറവില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഉദ്യേഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം വിപണിയില്‍ അച്ചടക്കം ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം. ഇലക്ടോണിക് മാര്‍ഗങ്ങളിലൂടെയും മന്ത്രാലയം വിപണിയിലെ വില നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വര്‍ദ്ദനവ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ വെബസൈറ്റിലൂടെയോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ വിവരങ്ങള്‍ കൈമാറാനാകും.
Content Highlights: Authorities in Bahrain have strengthened market inspections in connection with Eid celebrations to control rising prices. The initiative aims to protect consumers from unfair pricing and ensure availability of essential goods. Officials are closely monitoring shops and markets, warning against violations and stressing strict enforcement during the festive period.