

ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ലേഡീസ് വിങ് 2026-28 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്‌ലിയ ഓറ ആർട്സിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എം.സി. പവിത്രൻ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, വൈസ് പ്രസിഡന്റ് ബൈജു മലപ്പുറം, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ദീപ്തി ഡാനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
2026-28 വർഷത്തേക്കുള്ള ലേഡീസ് വിങ് ഭാരവാഹികളായി അഞ്ചു സന്തോഷ് (പ്രസിഡന്റ്), ദീപ്തി ഡാനിയേൽ (സെക്രട്ടറി), മുബീന മൻഷീർ (കോർഡിനേറ്റർ), മിനി റോയ് (എന്റർടൈൻമെന്റ് സെക്രട്ടറി), ഡോ. അഞ്ജന വിനീഷ് (എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറി), ജിജി അനിൽ (വൈസ് പ്രസിഡന്റ്), സുബി തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്, ഇന്ദു രാജേഷ്, ടെൻസി മെർവിൻ, അശ്വതി ജയശ്രീ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ കൂടുതൽ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Content Highlights: The Bahrain Seven Arts Cultural Forum Ladies Wing has elected a new team of office bearers. The newly elected committee is expected to lead the organization's cultural, literary, and community initiatives in the coming term.