ദുബായില്‍ പൊതു പാര്‍ക്കിങ് നിരക്ക് വര്‍ധിച്ചേക്കും; നീക്കവുമായി പാർക്കിൻ കമ്പനി

ഉപയോക്താക്കള്‍ക്കും കമ്പനിക്കും ഒരുപോലെ ഗുണകരമാകുന്ന നീതിയുക്തമായ പരിഷ്‌കാരമാണ് ഇതെന്ന് പാര്‍ക്കിന്‍ അധികൃതര്‍ വ്യക്തമാക്കി

ദുബായില്‍ പൊതു പാര്‍ക്കിങ് നിരക്ക് വര്‍ധിച്ചേക്കും; നീക്കവുമായി പാർക്കിൻ കമ്പനി
dot image

ദുബായില്‍ പൊതു പാര്‍ക്കിങ് നിരക്ക് വര്‍ധിച്ചേക്കും. നിരക്കുകളില്‍ മാറ്റം വരുത്താന്‍ അനുമതി തേടി പാര്‍ക്കിങ് സേവന ദാതാക്കളായ 'പാര്‍ക്കിന്‍ കമ്പനി' റാഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് അപേക്ഷ നല്‍കി. ഈ വര്‍ഷം എമിറേറ്റിലുടനീളം പുതുതായി കൂടുതല്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഈ മാസം ആദ്യമാണ് പാര്‍ക്കിന്‍' കമ്പനി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിരക്ക് വര്‍ധനക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കിയത്. നിലവിലുള്ള സീസണല്‍ കാര്‍ഡ് നിരക്കുകളില്‍ മാറ്റം വരുത്താനും കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പാര്‍ക്കിങ് ഫീസ് ക്രമീകരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. നിരക്കിലെ വ്യത്യാസങ്ങള്‍ കുറക്കുന്നതിനൊപ്പം ചാര്‍ജുകള്‍ ഏകീകരിക്കാനാണ് തീരുമാനം.

ഉപയോക്താക്കള്‍ക്കും കമ്പനിക്കും ഒരുപോലെ ഗുണകരമാകുന്ന നീതിയുക്തമായ പരിഷ്‌കാരമാണ് ഇതെന്ന് പാര്‍ക്കിന്‍ അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കിന്‍ കമ്പനിയുടെ അപേക്ഷ ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അന്തിമ അനുമതിക്കായി ആര്‍ടിഎ ഉടന്‍
സമര്‍പ്പിക്കും. ഈ വര്‍ഷം കൂടുതല്‍ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും പാര്‍ക്കിന്‍ അറിയിച്ചു.

എമിറേറ്റിലുടനീളം പുതുതായി 5,500 മുതല്‍ 7,500 വരെ പാര്‍ക്കിങ് ഇടങ്ങള്‍ സജമാക്കാനാണ് തീരുമാനം. 2025 ന്റെ മൂന്നാം പാദത്തില്‍ ശരാശരി പാര്‍ക്കിങ് നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ധിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ക്കിങ് നിരക്കുകളില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ശരാശരി മണിക്കൂര്‍ നിരക്ക് 2.01 ദിര്‍ഹത്തില്‍ നിന്ന് 3.03 ദിര്‍ഹമായാണ് ഉയര്‍ന്നത്.

Content Highlights: Dubai’s public parking charges may see a hike as Parkin Company moves forward with a proposed revision aimed at improving parking management and urban mobility efficiency.

dot image
To advertise here,contact us
dot image