ഗോൾഡൻ ഹാൻഡ്‌സ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തികച്ചും ആശാവഹമാണെന്നും അതിൽ ഓരോ അംഗങ്ങൾക്കും അഭിമാനിക്കാമെന്നും വിസി താഹിർ പറഞ്ഞു.

ഗോൾഡൻ ഹാൻഡ്‌സ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
dot image

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്‌സ്' വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. അദ്‌ലിയ സൂം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. വിസി താഹിർ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തികച്ചും ആശാവഹമാണെന്നും അതിൽ ഓരോ അംഗങ്ങൾക്കും അഭിമാനിക്കാമെന്നും വിസി താഹിർ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓരോ മനുഷ്യരുടെയും ബാധ്യതയാണെന്നും അത് നമ്മൾ സഹജീവികളോട് കാണിക്കുന്ന ഒരു ഔദാര്യമായി ആരും കാണരുതെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിച്ച റഷീദ് മാഹി സദസ്സിനെ ഉത്ബോധിപ്പിച്ചു. ഷബീർ മാഹി, അഫ്സൽ, ഹസീബ് അബ്ദു റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

റിജാസ് റഷീദ്, റാഖിബ്, മഹ്മൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ വിപി നന്ദി പറഞ്ഞു.

Content Highlights: The Golden Hands organization held its annual public meeting, bringing together members and supporters to celebrate achievements and discuss future initiatives.

dot image
To advertise here,contact us
dot image