
കേരള ഫുട്ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയുടെ പ്രമോ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ആസിഫ് അലിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാക്ഷണത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൃശൂരിന് വേണ്ടി കുഞ്ചാക്കോ ബോബറും കണ്ണൂരിന് വേണ്ടി ആസിഫും ആണ് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഇരു ടീമുകളുടെയും കടുത്ത പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആയിരുന്നു ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കണ്ണൂർ തോൽപ്പിച്ചത്. ഷിജിൻ ടി, സെനഗൽ താരം അബ്ദു കരീം സാമ്പ് എന്നിവരുടെ ഗോളും ഫെലിപ്പ് അൽവീസിന്റെ സെൽഫ് ഗോളുമാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. ഓട്ടിമാർ ബിസ്പൊ, വിഘ്നേഷ് എന്നിവർ ആതിഥേയരുടെ ആശ്വാസ ഗോളുകൾ നേടി.
രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഒക്ടോബർ പത്തിന് തുടക്കമാകും. വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
Content Highlights: Asif Ali and Chackochan gear up for inch-to-inch battle, Super League Kerala promo out