
ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് സെയ്ഫ് അലി ഖാൻ. നടന് കുത്തേറ്റ സംഭവം ഏറെ മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. അന്ന് നടന്ന കാര്യങ്ങൾ ഓർത്തെടുക്കുകയാണ് നടൻ ഇപ്പോൾ. അകാരമിയുടെ കയ്യിൽ രണ്ട് കത്തികൾ ഉണ്ടായിരുന്നതായും ദേഹമാസകലം വെട്ടുകൾ കൊണ്ടുവെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു. ആ സംഭവത്തിന് ശേഷം തന്നെ ഹീറോ എന്നാണ് വിളിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. 'ടു മച്ച് വിത്ത് ട്വിങ്കിൾ ആൻഡ് കജോൾ' എന്ന ചാറ്റ് ഷോയിൽ ആയിരുന്നു നടന്റെ പ്രതികരണം.
'ഇളയമകൻ ജേയുടെ കട്ടിലിനരികെ കത്തിയും പിടിച്ച് നിൽക്കുന്ന അക്രമിയെയാണ് ഞാൻ ആദ്യം കണ്ടത്. ഞാൻ ജേയുടെ മുറിയിലേക്ക് ഇടിച്ചുകയറി. ഇരുട്ടിൽ, ഒരാൾ കത്തിയും പിടിച്ച് അവന്റെ കട്ടിലിനരികെ നിൽക്കുന്നതാണ് കണ്ടത്. ഞാൻ അയാളുടെ മുകളിലേക്ക് ചാടിവീണു. ഇരുവരും തമ്മിൽ പോരാട്ടം തുടങ്ങി. അതിനുശേഷം, അയാൾക്ക് ഭ്രാന്ത് പിടിച്ചതുപോലെയാണ് പ്രതികരിച്ചത്.
അയാളുടെ കയ്യിൽ രണ്ട് കത്തികളുണ്ടായിരുന്നു, അയാൾ അതുകൊണ്ട് എന്റെ ദേഹമാസകലം വെട്ടാൻ തുടങ്ങി. തൈമൂർ മുകളിൽ നിന്ന് എന്നെ നോക്കി, അവൻ ചോദിച്ചു, 'ദൈവമേ! അച്ഛൻ മരിക്കാൻ പോവുകയാണോ?' ഞാൻ പറഞ്ഞു, 'ഇല്ല, എനിക്ക് തോന്നുന്നില്ല. പക്ഷെ എന്റെ പുറത്ത് വേദനയുണ്ട്. ഞാൻ മരിക്കില്ല, എനിക്ക് കുഴപ്പമൊന്നുമില്ല,' സെയ്ഫ് അലി ഖാൻ പറഞ്ഞു. സംഭവത്തിന് ശേഷം, തന്നെ"ഹീറോ" എന്നാണ് ജേ വിളിച്ചതെന്നും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.
Content Highlights: Saif Ali Khan recalls subduing the attacker who stabbed the actor