പോസ്റ്റ് ഓഫീസിൽ പോകണ്ട, പാഴ്സലുകൾ സ്വീകരിക്കാം; ഇലക്ടോണിക് ലോക്കർ തപാൽ സംവിധാനവുമായി ബഹ്റൈൻ

പ്രധാന ഷോപ്പിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ലോക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്

പോസ്റ്റ് ഓഫീസിൽ പോകണ്ട, പാഴ്സലുകൾ സ്വീകരിക്കാം; ഇലക്ടോണിക് ലോക്കർ തപാൽ സംവിധാനവുമായി ബഹ്റൈൻ
dot image

പോസ്റ്റ് ഓഫിസുകൾ സന്ദർശിക്കാതെ പാഴ്സലുകൾ സ്വീകരിക്കാനുള്ള സംവിധാനവുമായി ബഹ്‌റൈൻ പോസ്റ്റ് ഇലക്ട്രോണിക് ലോക്കർ സേവനവുമായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം. തപാൽ സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവുമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനും തപാൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനം ഏർപെടുത്തിയിരിക്കുന്നതെന്നു മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ധെയ്ൻ പറഞ്ഞു.

നിശ്ചിത സമയക്രമമോ പോസ്റ്റ് ഓഫീസുകൾ സന്ദർശിക്കേണ്ടതിന്റെയോ ആവശ്യമില്ലാതെ പാഴ്‌സലുകൾ സ്വീകരിക്കുന്നതിന് സുരക്ഷിതവും വേഗമേറിയതുമായ സംവിധാനമാണ് ഇലക്ട്രോണിക് ലോക്കറുകൾ. കോഡും ലോക്കർ ലൊക്കേഷനും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കും. കൂടാതെ കോഡ് ഉപയോഗിച്ച് മറ്റൊരാൾക്ക് പാഴ്‌സൽ ശേഖരിക്കാൻ അധികാരപ്പെടുത്താനുള്ള ഓപ്ഷനും ഇതോടൊപ്പം ഉണ്ടാകും.

പ്രധാന ഷോപ്പിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ലോക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷവും അവരുടെ സൗകര്യാർത്ഥം പാഴ്സലുകൾ ശേഖരിക്കാൻ പറ്റും. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Content Highlights: Transportation and Telecommunications Ministry launces the Bahrain Post electronic locker service

dot image
To advertise here,contact us
dot image