ദുബായ്-ഷാർജ റോഡിൽ കനത്ത ഗതാഗതക്കുരുക്ക്; റോഡ് പണി യാത്രാതടസത്തിന് കാരണം

മുഹമ്മദ് ബിൻ സായിദ് റോഡിൽ മൂന്ന് ലൈനുകൾ റോഡ് വികസന പ്രവർത്തനങ്ങൾക്കായി അടച്ചിട്ടത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായതായി യാത്രക്കാർ പറയുന്നു

ദുബായ്-ഷാർജ റോഡിൽ കനത്ത ഗതാഗതക്കുരുക്ക്; റോഡ് പണി യാത്രാതടസത്തിന് കാരണം
dot image

യുഎഇയിൽ ദുബായ്-ഷാർജ റോഡിൽ കനത്ത ഗതാഗതക്കുരുക്ക് രൂക്ഷം. അപകടങ്ങളും റോഡ് പണികളുമാണ് മണിക്കൂറുകളോളം നീണ്ട യാത്രാതടസത്തിന് കാരണമായിരിക്കുന്നത്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ഷാർജ ജനറൽ പൊലീസ് കമാന്റ് നിർദ്ദേശം നൽകി.

ദുബായിൽ നിന്നും ഷാർജയിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ കനത്ത ഗതാഗതക്കുരുക്കുണ്ടെന്നാണ് ഷാർജ പൊലീസ് ജനറൽ കമാൻഡ് നൽകുന്ന മുന്നറിയിപ്പ്. ഇതിലെ വാഹനത്തിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം. കഴിയുന്നവർ ബദൽ വഴികൾ തിരഞ്ഞെടുത്ത് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഒന്നിലധികം വാഹനാപകടങ്ങളും റോഡ് പണികളുമാണ് ദുബായ്-ഷാർജ റോഡിൽ ഇന്ന് കനത്ത ഗതാഗതക്കുരുക്കിന് കാരണമായത്. ഇതുമൂലം യാത്രക്കാർക്ക് വലിയ കാലതാമസമാണ് നേരിടേണ്ടിവരുന്നത്. മുഹമ്മദ് ബിൻ സായിദ് റോഡിൽ മൂന്ന് ലൈനുകൾ റോഡ് വികസന പ്രവർത്തനങ്ങൾക്കായി അടച്ചിട്ടത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായതായി യാത്രക്കാർ പറയുന്നു.

ഗൂഗിൾ മാപ്‌സിലെ ചിത്രങ്ങൾ അനുസരിച്ച്, അജ്മാനിലെ അൽ യാസ്മീൻ ഏരിയ മുതൽ റാസ് അൽ ഖോർ എക്സിറ്റ് വരെ ഗതാഗതക്കുരുക്ക് നീണ്ടിരുന്നു. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് സാധാരണ എടുക്കുന്നതിനേക്കാൾ മണിക്കൂറുകളോളം അധികസമയം വേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്.

അതിനിടെ മുഹമ്മദ് ബിൻ സായിദ് റോഡിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ച വാഹനയാത്രികർ ഷാർജയിലെ മറ്റ് റോഡുകളിലൂടെയും ദുബായിലേക്കുള്ള ബദൽ വഴികളിലൂടെയും സഞ്ചരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കൂടുതൽ യാത്രികർ ഈ റൂട്ട് തിരഞ്ഞെടുത്തത് ഇവിടെയും ​ഗതാ​ഗത കുരുക്കിന് കാരണമായി.

Content Highlights: Heavy traffic on Dubai-Sharjah road, police advise caution

dot image
To advertise here,contact us
dot image