
കാഫാ നാഷൻസ് കപ്പിൽ ഇന്ത്യക്ക് വൻതിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഇറാനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് ഇന്ത്യൻ നായകന് പരിക്കേറ്റത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അഫ്ഗാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ജിങ്കന്റെ അഭാവം വലിയ തിരിച്ചടിയാവും.
ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. ആതിഥേയരായ തജ്കിസ്താനോട് ജയിച്ചപ്പോൾ ഇറാനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയമേറ്റു വാങ്ങി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇറാൻ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
തജ്കിസ്താനെതിരായ ഇന്ത്യൻ വിജയത്തിൽ നിർണായക റോളാണ് ജിങ്കൻ വഹിച്ചത്. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഗോൾ പിറന്നത് ജിങ്കന്റെ ബൂട്ടിൽ നിന്നായിരുന്നു.