ബഹ്റൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രത്യേക പദ്ധതികളുമായി ട്രാഫിക് മന്ത്രാലയം

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളാണ് ട്രാഫിക് മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്

dot image

ബഹ്റൈനില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതിയുമായി ട്രാഫിക് മന്ത്രാലയം. സ്‌കൂള്‍ സോണുകളിലെ ഗതാഗത സുരക്ഷ വര്‍ധിപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കും. അടുത്ത മാസമാണ് ബഹ്റൈനില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത്.

മധ്യവേനല്‍ അവധിക്ക് ശേഷം ബഹ്റൈനിലെ പൊതു-സ്വകാര്യ സ്‌കൂളുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ പുതിയ നടപടി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളാണ് ട്രാഫിക് മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ട്രാഫിക് പൊലീസുമായി സഹകരിച്ചാണ് ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാനും സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കാനും ട്രാഫിക് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതം സുഗമമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് അബ്ദുര്‍റഹ്‌മാന്‍ പറഞ്ഞു. ട്രാഫിക് നീക്കം നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഏകോപനം നടത്തുകയും സ്‌കൂള്‍ സോണുകളിലെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുര്‍റഹ്‌മാന്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ട്രാഫിക് മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷിതമായ സ്‌കൂള്‍ കാലഘട്ടം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രാഫിക് മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഗതാഗത, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെ നിയമിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക ബസുകളും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Bahrain launches school safety campaign for 6,500 students in 20 schools

dot image
To advertise here,contact us
dot image