മിന്നിത്തിളങ്ങി സാലി സാംസൺ; അനായാസ ജയവുമായി കൊച്ചി!

എട്ട് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയം

dot image

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ മികച്ച ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. റോയൽസ് ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം വെറും 11.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊച്ചി മറികടന്നു. എട്ട് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയം.

30 പന്തിൽ നിന്നും 50 റൺസ് നേടിയ ക്യാപ്റ്റൻ സാലി സാംസണാണ് വിജയം എളുപ്പമാക്കിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സറുമടിച്ചാണ് സാലി അർധശതകം തികച്ചത്. മുഹമ്മദ് ഷാനു 23 റൺസ് നേടി. ഇന്ത്യൻ താരം സഞ്ജു സാംസൺ ബാറ്റിങ്ങിനിറങ്ങിയില്ല.

നേരത്തെ 20 ഓവറും കളിച്ചതിന് ശേഷമാണ് റോയൽസ് ഓൾഔട്ടായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിൻ സത്താറും മുഹമ്മദ് ആഷിഖുമാണ് റോയൽസിന്റെ നടുവൊടിച്ചത്.

28 റൺസ് നേടിയ അഭിജിത് പ്രവീണാണ് റോയൽസിന്റെ ടോപ് സ്‌കോറർ. ബേസിൽ തമ്പി 20 റൺസ് നേടി. അബ്ദുൽ ബാസിത് (17) , ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

Content Highlights- Kochi Beat Trivandrum In Kerala Cricket League

dot image
To advertise here,contact us
dot image