എന്താ മോനെ…, ലാലേട്ടനെ പോലെ സംസാരിച്ചാൽ ഒരാളെ ചീത്ത പറയുകയാണെങ്കിലും അത് കേൾക്കുന്നയാൾക്ക് വിഷമമാകില്ല: ചന്തു

'ഒരാളോട് പരാതി പറയുമ്പോൾ എന്താ മോനെ ഇനി ഇങ്ങനെ ചെയ്യരുത് കേട്ടോ എന്നൊക്കെ പറഞ്ഞാൽ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് അത് വേദനയുണ്ടാക്കില്ല'

dot image

മലയാളികൾക്കിടയിൽ വളരെ സുപരിചിതമാണ് മോഹൻലാലിന്റെ 'എന്താ മോനെ' എന്ന വിളി. ഇപ്പോഴിതാ മോഹൻലാലിന്റെ ഈ സംസാരരീതിയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ചന്തു സലിംകുമാർ. ലാലേട്ടനെ പോലെ സംസാരിച്ചാൽ ഒരാളോട് നമുക്ക് എന്തും പറയാം. ഒരാളെ ചീത്ത പറയുകയാണെങ്കിലും അത് ലാലേട്ടനെപ്പോലെ പറഞ്ഞാൽ അത് കേൾക്കുന്നയാൾക്ക് വിഷമമാകില്ലെന്നും ചന്തു സലിംകുമാർ വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ലോകയുടെ സെറ്റിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മോനെ മോളെ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അത് ലാലേട്ടന്റെ ഒരു രീതിയാണ്. അവിടെ എല്ലാവരും ലാലേട്ടനായിരുന്നു. ലാലേട്ടനെ പോലെ സംസാരിച്ചാൽ ഒരാളോട് നമുക്ക് എന്തും പറയാം. ഒരാളെ ചീത്ത പറയുകയാണെങ്കിലും അത് ലാലേട്ടനെപ്പോലെ പറഞ്ഞാൽ അത് കേൾക്കുന്നയാൾക്ക് വിഷമമാകില്ല. ഒരാളോട് പരാതി പറയുമ്പോൾ എന്താ മോനെ ഇനി ഇങ്ങനെ ചെയ്യരുത് കേട്ടോ എന്നൊക്കെ പറഞ്ഞാൽ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് അത് വേദനയുണ്ടാക്കില്ല. അതേസമയം, എന്റെ ടോണിൽ നീ ഇങ്ങനെ ചെയ്യരുത് എന്നുപറഞ്ഞാൽ അത് വിഷമമുണ്ടാക്കും', ചന്തു സലിംകുമാർ പറഞ്ഞു.

അതേസമയം, ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ലോക ആണ്. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്.

Content Highlights: Chandu Salimkumar about Mohanlal's Entha Mone

dot image
To advertise here,contact us
dot image