
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബഹ്റൈൻ കേരളീയസമാജത്തിൽ നടക്കുമെന്ന് ഒ ഐ സി സി ദേശീയ കമ്മിറ്റി. പുഷ്പാർച്ചന, അനുസ്മരണസമ്മേളനം തുടങ്ങിയവയോടെ നടക്കുന്ന പ്രോഗ്രാമിൽ ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കും.
കേരളത്തിലെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ജനസമ്പർക്ക പരിപാടി തുടങ്ങിയവയിലൂടെ പാവപ്പെട്ട ആളുകളുടെ ദൈനംദിന ജീവിതത്തിൽ നേരിട്ട് ഇടപെട്ട ഉമ്മൻ ചാണ്ടിക്ക് യു.എൻ അവാർഡ് ലഭിച്ചത് ബഹ്റൈനിൽ വെച്ചാണ്.
അനുസ്മരണ സമ്മേളനത്തിലേക്ക് ബഹ്റൈനിലെ ജനാധിപത്യ-മതേതര വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.
Content Highlights: Oommen Chandy remembered; Today in Bahrain's Kerala community