ബഹ്റൈനിൽ ഈദുൽ ഫിത്ർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ചന്ദ്രനെ കാണുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഈദുല്‍ ഫിത്‌റിന്റെ കൃത്യമായ തീയതി പ്രഖ്യാപിക്കുക.

dot image

മനാമ: ബഹ്‌റൈനില്‍ ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് അവധിയെന്ന് ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിൻ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഈദുല്‍ ഫിത്ര്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ചന്ദ്രനെ കാണുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഈദുല്‍ ഫിത്‌റിന്റെ കൃത്യമായ തീയതി പ്രഖ്യാപിക്കുക.

Content Highlights: Public Holiday Announcement for Eid Al-Fitr in Bahrain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us