Top

നിങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ വേണോ?; ചിലപ്പോള്‍ ലഭിച്ചേക്കും, സാധ്യത ഇപ്പോള്‍ കൂടുതല്‍

ശമ്പളത്തിനും, ബോണസിനും പുറമെ നിയമനത്തില്‍ 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ കൂടി നല്‍കും

2 Aug 2022 12:30 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നിങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ വേണോ?; ചിലപ്പോള്‍ ലഭിച്ചേക്കും, സാധ്യത ഇപ്പോള്‍ കൂടുതല്‍
X

ദുബായ്: ജോലികളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്ത് യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍. ശമ്പളത്തിനും, ബോണസിനും പുറമെ ചില സുപ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനത്തില്‍ 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ കൂടി കമ്പനി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ പ്രോപ്പര്‍ട്ടി ഫൈന്‍ഡറാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍/ഡാറ്റ എഞ്ചിനീയര്‍മാര്‍ക്കും, മറ്റ് നേതൃസ്ഥാനങ്ങളിലേക്കും നിയമിക്കുന്നവര്‍ക്കാകും ഗോള്‍ഡന്‍ വിസ നല്‍കുക.

വിവിധ ജോലികളില്‍ പ്രതിഭകളുടെ ആവശ്യം വര്‍ധിക്കുകയും കൂടുതല്‍ ജീവനക്കാര്‍ രാജ്യത്ത് വിപുലമായ താമസ സൗകര്യങ്ങള്‍ തേടുകയും ചെയ്യുന്നതിനാല്‍ മറ്റ് മേഖലകളിലെ തൊഴിലുടമകളും ഇത് പിന്തുടര്‍ന്നേക്കും. ടാലന്റ് പൂളുകളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലും ഡിജിറ്റല്‍ നവീകരണത്തിനുള്ള ഒരു കേന്ദ്രമായും മാറ്റാനുള്ള ദുബായിയുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ അവസരങ്ങളും തങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രോപ്പര്‍ട്ടി ഫൈന്‍ഡേര്‍സ് ചീഫ് പീപ്പിള്‍ ഓഫീസര്‍ അനുരാധ ചാലു പറഞ്ഞു.

ആരോഗ്യമേഖലയിലും, ടെക്‌നോളജി മേഖലകളിലെയും ചില കമ്പനികള്‍ തങ്ങളുടെ പുതിയ നിയമനങ്ങള്‍ക്ക് സമാന ആനുകൂല്യം നല്‍കുന്നുണ്ടെന്നാണ് റിക്രൂട്ടിങ് കമ്പനികള്‍ നല്‍കുന്ന സൂചന. ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ കൂടുതല്‍ കാലം നിലനിര്‍ത്തുന്നതിനും, രാജ്യത്ത് പുതുതായി എത്തുന്നവര്‍ അവര്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ കാലം രാജ്യത്ത് തങ്ങുന്നതിനും ഇത് സഹായിക്കുമെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു.

Story Highlights: UAE businesses start offering Golden Visa as perks for new recruits in key roles

Next Story

Popular Stories