റിയാദ്: ഒക്ടോബർ ഒന്ന് മുതൽ സൗദി അറേബ്യയിലെ പൗരന്മാർക്ക് ശ്രീലങ്കൻ സർക്കാർ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയത്തിൻ്റെ ഉപദേഷ്ടാവ് ഹരിൻ ഫെർണാണ്ടോ അറിയിച്ചു. സുപ്രധാന തീരുമാനം വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി അറേബ്യയും തമ്മിലുള്ള ബിസിനസ്സ് എക്സ്ചേഞ്ച് വർധിപ്പിക്കുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് സൗദിയിലെ ശ്രീലങ്കൻ അംബാസഡർ അമീർ അജ്വാദ് അറബ് ന്യൂസിനോട് പറഞ്ഞു.
'സൗദി പൗരന്മാർക്ക് ശ്രീലങ്കയിലേക്ക് വിസ രഹിത പ്രവേശനം നൽകാനുള്ള സുപ്രധാന തീരുമാനം വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി അറേബ്യയും തമ്മിലുള്ള ബിസിനസ്സ് എക്സ്ചേഞ്ച് വർധിപ്പിക്കുന്നതിനും ഉത്തേജകമായി പ്രവർത്തിക്കും', സൗദിയിലെ ശ്രീലങ്കൻ അംബാസഡർ അമീർ അജ്വാദ് അറബ് ന്യൂസിനോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50-ാം വർഷം ഈ വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം.
ശ്രീലങ്കൻ സർക്കാർ 35 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. യുകെ, ചൈന, യുഎസ്, ഇന്ത്യ, ജർമ്മനി, നെതർലാൻഡ്സ്, ബെൽജിയം, സ്പെയിൻ, ഓസ്ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രായേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ശ്രീലങ്കയുടെ ടൂറിസം ഡെവലപ്മെൻ്റ് അതോറിറ്റി ജൂലൈയിൽ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് സൗദി അറേബ്യ.