വേനൽ ചൂടിൽ ഉരുകി രാജ്യം; യുഎഇയില്‍ 50 ഡിഗ്രി കടന്ന് താപനില

അബുദബിയിലെ ഷവാമെഖിൽ ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്
വേനൽ ചൂടിൽ ഉരുകി രാജ്യം; യുഎഇയില്‍ 50 ഡിഗ്രി കടന്ന് താപനില

അബുദബി: വേനൽ ചൂടിൽ ഉരുകി കൊണ്ടിരിക്കുകയാണ് യുഎഇ. രാജ്യത്ത് ഇന്ന് താപനില 50.8ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റ‍ർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അബുദബിയിലെ ഷവാമെഖിൽ ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസവും രാജ്യത്ത് 50 ഡി​ഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

തുടർച്ചയായി താപനില കൂടുന്നതിനാൽ ഉഷ്ണതരം​ഗങ്ങളുണ്ടാകുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വേനൽ ചൂട് കനക്കുമ്പോഴും സെപ്റ്റംബർ വരെ അപൂർവ്വം ചിലയിടങ്ങളിൽ വേനൽക്കാല മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com