യുഡിഎഫിന്‍റെയും ഇന്‍ഡ്യ മുന്നണിയുടെയും വിജയം; ആഘോഷിച്ച് ഷാർജ കെഎംസിസി

കേക്ക് മുറിച്ചും ലഡു വിതരണം നടത്തിയും പാട്ടുപാടിയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പ്രവർത്തകരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു
യുഡിഎഫിന്‍റെയും ഇന്‍ഡ്യ മുന്നണിയുടെയും വിജയം; ആഘോഷിച്ച് ഷാർജ കെഎംസിസി

ഷാർജ: ലോക്സഭാ തിരഞ്ഞെടുപ്പ് മുസ്ലിം ലീഗിനും യുഡിഎഫിനും ഇന്ത്യ മുന്നണിക്കും നൽകിയ വിജയം ആഘോഷിച്ച് ഷാർജ കെഎംസിസി. കേക്ക് മുറിച്ചും ലഡു വിതരണം നടത്തിയും പാട്ടുപാടിയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പ്രവർത്തകരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഹാഷിം, ജനറൽ സെക്രട്ടറി ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് മാരായ കബീർ ചാന്നാങ്കര, അബ്ദുള്ള ചേലേരി തയ്ബ് ചേറ്റുവ, സൈദ് മുഹമ്മദ്, സെക്രട്ടറിമാരായ നസീർ കുനിയിൽ, ഫസൽ തലശ്ശേരി, ഷാനവാസ് കെ എസ് ജില്ലാ മണ്ഡലം നേതാക്കന്മാരായ അബ്ബാസ് ടി കെ റിയാസ് നടക്കൽ, ഷാഫി തച്ചങ്ങാട്, അർഷദ് അബ്ദുൽ റഷീദ്, റിസ ബഷീർ അലിവടയം അഷ്റഫ് അത്തോളി മുഹമ്മദ് മണിയനൊടി റഫീഖ്, പി പി സാദിഖ് ബാലുശ്ശേരി ഉസ്മാൻ കോറോത്ത് ജമാൽ തിരൂർ നുഫൈൽ പുത്തൻചിറ തുടങ്ങിയവർ പിരപാടിയിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com