ഫാമിലി വിസയില് ഉള്ളവര്ക്ക് തൊഴില് വിസയിലേക്ക് മാറാൻ ഇ-സേവനം; പുതിയ പദ്ധതിയ്ക്ക് ഖത്തറിൽ തുടക്കം

ഖത്തറിലെ പ്രവാസികളായ തൊഴില് അന്വേഷകര്ക്ക് കൂടുതല് അവസരമാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്

dot image

ദോഹ: ഖത്തറില് ഫാമിലി വിസയില് ഉളളവര്ക്ക് തൊഴില് വിസയിലേക്ക് മാറാന് കഴിയുന്ന ഇ-സേവനത്തിന് തുടക്കമായി. തൊഴില് മന്ത്രാലയമാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര് ഡെവലപ്മെന്റ് ബാങ്കുമായി ചേര്ന്ന് തൊഴില് മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രഖ്യാപനം.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ രാജ്യങ്ങളില് നിന്നും ജോലിക്കായി ആളുകളെ നിയമിക്കാതെ ഖത്തറില് നിന്നുള്ള താമസക്കാരെ നിയമിക്കുന്നതിനുള്ള നടപടികള് ലളിതമാക്കുന്നതാണ് പുതിയ സേവനം. ഖത്തറിലെ പ്രവാസികളായ തൊഴില് അന്വേഷകര്ക്ക് കൂടുതല് അവസരമാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്തെ പ്രാദേശിക തൊഴില് വിപണി കൂടുതല് ലാഭത്തിലാകുമെന്നും പ്രതീക്ഷിക്കുന്നു. താമസക്കാരുടെ ആശ്രിതരായി കുടുംബ വിസയില് ഖത്തറിലെത്തിയവര്ക്ക് എളുപ്പത്തില് ഓണ്ലൈന് വഴി തൊഴില് വിസയിലേക്ക് മാറാനാകും.

dot image
To advertise here,contact us
dot image