Top

ഓസീസോ പെറുവോ; ന്യുസിലാന്റോ കോസ്‌റ്റോറിക്കയോ; ലോകകപ്പ് യോഗ്യത ആര്‍ക്കെന്ന് അറിയാം

13 Jun 2022 12:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓസീസോ പെറുവോ; ന്യുസിലാന്റോ കോസ്‌റ്റോറിക്കയോ; ലോകകപ്പ് യോഗ്യത ആര്‍ക്കെന്ന് അറിയാം
X

ലോകകപ്പ് ഫുട്‌ബോളിന്റെ ഇന്റര്‍ കോണ്ടിനെന്റെല്‍ യോഗ്യതാ മത്സരങ്ങള്‍ ഖത്തറില്‍ നടക്കും. നാല് കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള നാല് ടീമുകളാണ് അവസാന രണ്ട് സ്ഥാനത്തിനായി ഏറ്റുമുട്ടുക.പ്ലേ ഓഫ് മത്സരത്തില്‍ എഎഎഫ്‌സിയില്‍ നിന്നുള്ള ഓസ്‌ട്രേലിയയും ലാറ്റിനമേരിക്കയില്‍ നിന്നുള്ള പെറുവും ഏറ്റുമുട്ടും. ഇന്ന് രാത്രി 11.30 നാണ് മത്സരം.ഓഷ്യാനിയ-വടക്കേ അമേരിക്ക മേഘലയില്‍ നിന്നുള്ള പ്ല ഓഫ് മത്സരത്തില്‍ കോസ്‌റ്റോറിക്കയും ന്യൂസിലാന്റുമാണ് ഏറ്റുമുട്ടുക. 14-ന് രാത്രിയാണ് മത്സരം.

ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ നാലാം റൗണ്ടില്‍ യു എ ഇയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ പ്ലേ ഓഫിന് യോഗ്യത നേടിയത്. ഓസ്‌ട്രേലിയ-പെറു മത്സരത്തിലെ വിജയികള്‍ ലോകകപ്പിന്റെ ഡി ഗ്രൂപ്പിലാണ് എത്തുക. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുനീസിയ എന്നിവരാണ് ഗ്രൂപ്പിലുള്ളത്. ന്യുസിലാന്റ്-കോസ്‌റ്റോറിക്ക മത്സരത്തിലെ വിജയികള്‍ ഇ ഗ്രൂപ്പിലാണ് മത്സരിക്കുക. സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പിലുള്ളത്.

story highlights : fifa world cup: intercontinental playoffs matches

Next Story