'ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് ആലോചനയിലുണ്ട്'; പ്രതികരണവുമായി ടിം ഡേവിഡ്

'2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിന് തിരക്കേറിയ വർഷമാണ് വരുന്നത്'

dot image

ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിൽ പ്രതികരണവുമായി മധ്യനിര ബാറ്റർ ടിം ഡേവിഡ്. പരിശീലകരുമായും അടുത്ത സുഹൃത്തുക്കളുമായും താൻ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് ഡേവിഡ് പറഞ്ഞു. എന്നാൽ ഉടൻ തന്നെ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന ലക്ഷ്യമില്ലെന്നും ഡേവിഡ് പറഞ്ഞതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

'2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിന് തിരക്കേറിയ വർഷമാണ് വരുന്നത്. മുമ്പ്, ഞാൻ ശൈത്യകാലത്ത് തുടർച്ചയായി നാലോ അഞ്ചോ മാസത്തോളം മത്സരങ്ങൾ കളിക്കാൻ പുറത്തുപോകുമായിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് ധാരാളം ടി20 പരമ്പരകളുള്ളതിനാൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയമില്ല,' ഡേവിഡ് വ്യക്തമാക്കി.

ഫെബ്രുവരിയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് മുമ്പായി ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റിൽ നിന്ന് മാർകസ് സ്റ്റോയിനിസും മെയിൽ ​ഗ്ലെൻ മാക്സ്‍വെല്ലും വിരമിച്ചിരുന്നു. ഇതോടെ 2027ലെ ഏകദിന ലോകകപ്പിന് മുമ്പായി മികച്ച ടീമിനെ തയ്യാറാക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് മുമ്പിലുള്ള ലക്ഷ്യം. ഇതോടെയാണ് ടിം ഡേവിഡിനെ ഏകദിന ക്രിക്കറ്റിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് ഓസീസ് ക്രിക്കറ്റ് ആലോചിക്കുന്നത്.

ഓസ്ട്രേലിയയ്ക്കായി 54 ട്വന്റി 20 മത്സരങ്ങൾ കളിച്ച ടിം ഡേവിഡ് 1,201 റൺസ് നേടിയിട്ടുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഓസീസിനായി നാല് മത്സരങ്ങൾ മാത്രമാണ് 29കാരനായ താരത്തിന് കളിക്കാനായത്. ഇതിൽ നിന്നും വെറും 45 റൺസ് മാത്രമാണ് ഡേവിഡ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഡേവിഡ് ഇനിയും കളിച്ചിട്ടില്ല.

Content HIghlights: Tim David explains his stands on ODI return

dot image
To advertise here,contact us
dot image