ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഫ്ളോറില്‍ ഫുഡ് ഡെലിവറി ബോയ്; കുവൈറ്റ് ടിവിയില്‍ മിന്നല്‍ നടപടി

നടപടി സ്വീകരിച്ചതിനൊപ്പം ഉത്തരവാദികള്‍ക്കെതിരെ കുവൈറ്റ് വാര്‍ത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്

dot image

കുവൈറ്റ് ടിവിയില്‍ ചാനല്‍ ലൈവ് നടക്കുന്നതിനിടയില്‍ കാമറയ്ക്ക് മുന്നില്‍ ഫുഡ് ഡെലിവറി ഏജന്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സ്റ്റുഡിയോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞദിവസമാണ് രണ്ട് പേര്‍ ചര്‍ച്ച നടത്തുന്നതിനിടെ ഡെലിവറി ബോയ് ഫ്‌ളോറിലേക്ക് കയറി വന്നത്. കാമറയെ തടയുന്ന രീതിയിലാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചര്‍ച്ച നടത്തിയവര്‍ക്ക് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായെങ്കിലും അവര്‍ ലൈവ് തുടര്‍ന്നു.

നടപടി സ്വീകരിച്ചതിനൊപ്പം ഉത്തരവാദികള്‍ക്കെതിരെ കുവൈറ്റ് വാര്‍ത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമായാണ് ഇത്തരം കാര്യങ്ങളെ കാണുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു. പ്രേക്ഷകര്‍ക്കായി ചാനല്‍ നല്‍കുന്ന ഉള്ളടക്കങ്ങളിലും അതിന്റെ ഗുണനിലവാരത്തിലും എല്ലാ ഉത്തരവാദിത്തവും തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം പല മാറ്റങ്ങളും ഉടന്‍ ഉണ്ടാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ പുത്തന്‍ ഘടനയുടെ ഭാഗമായി ചാനല്‍ തലപ്പത്ത് അടക്കം വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതിന്റെ ഭാഗമായി വാര്‍ത്താ വിഭാഗത്തില്‍ ഭരണ അവലോകനത്തിനൊപ്പം പുതിയ വിഷ്വല്‍ ഐഡന്റിറ്റി കൊണ്ടുവരാനും വാര്‍ത്താ വിതരകണ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

ചാനല്‍ പരിപാടികളുടെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തുക, മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമത്തിന്റെയും പ്രൊഫഷണിലിസം, സുതാര്യത എന്നിവ കൂടുതല്‍ മികവുറ്റതാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്.

Content Highlight: delivery boy enters kuwait tv channel floor foprces to take action

dot image
To advertise here,contact us
dot image