
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും ജയം നേടി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1 ന്റെ ഒപ്പമെത്തിയിരിക്കുകയാണ്. ലോര്‍ഡ്‌സിൽ ജൂൺ 10 മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ലോർഡ്‌സിൽ ഇന്ത്യ ഇറങ്ങുക. ലോർഡ്സിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ പൂർവ്വ കാല ചരിത്രം നോക്കാം.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റില്‍ ഏറ്റുമുട്ടിയത് 19 തവണയാണ്. ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഇവിടെ വിജയിച്ചു. പക്ഷേ 12 കളികള്‍ തോറ്റു. 4 മത്സരങ്ങൾ സമനിലയില്‍ അവസാനിച്ചു.
1932ലാണ് ഇന്ത്യ, ക്രിക്കറ്റിനു ജന്മം കൊണ്ട പിച്ചില്‍ ആദ്യമായി ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയത്. 1982ലാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റ് പോരാട്ടം വിജയിച്ചത്. ജയത്തിനായി കാത്തിരുന്നത് 52 വര്‍ഷങ്ങള്‍. രണ്ടാം ജയത്തിനായി കാത്തിരുന്നത് 28 വര്‍ഷങ്ങള്‍. 2014ലാണ് രണ്ടാം ജയം. മൂന്നാം ജയത്തിലേക്ക് കാത്തിരുന്നത് 7 വര്‍ഷം. 2021ലാണ് അവസാനമായി ഈ മണ്ണില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിച്ചത്. അതില്‍ ജയം ഇന്ത്യയ്ക്കായിരുന്നു.
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഈ മണ്ണില്‍ ആതിഥേയര്‍ക്കെതിരെ ഇന്ത്യ അവസാനം ജയിച്ചത്. ഈ മത്സരത്തിലും ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയാണ് ഉവിജയം പിടിച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 364 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സുമാണ് കണ്ടെത്തിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 391 റണ്‍സെടുത്തു. ഇംഗ്ലണ്ടിനു ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ വേണ്ടിയിരുന്നത് 272 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ വെറും 120 റണ്‍സില്‍ ഇന്ത്യ ഓള്‍ ഔട്ടായി. ഇന്ത്യ 151 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights:india vs england head to head in lords