വിജയവഴിയിൽ തിരിച്ചെത്താൻ ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരെ നാലാം ട്വന്റി 20 നാളെ നടക്കും

ഇം​ഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 വിജയിച്ചാൽ ഇന്ത്യൻ ടീമിന് സ്വന്തമാകുന്നത് ഒരു ചരിത്ര നേട്ടമാണ്

dot image

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. പരമ്പരയിൽ വിജയവഴിയിൽ തിരിച്ചെത്തുകയാണ് ഇന്ത്യൻ വനിതകളുടെ ലക്ഷ്യം. നാളെ രാത്രി 11 മണിക്കാണ് നാലാം ട്വന്റി 20 നടക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ മൂന്നാം മത്സരം വിജയിച്ച് ഇം​ഗ്ലണ്ട് വിജയവഴിയിൽ തിരിച്ചെത്തി.

ഇം​ഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 വിജയിച്ചാൽ ഇന്ത്യൻ ടീമിന് സ്വന്തമാകുന്നത് ഒരു ചരിത്ര നേട്ടമാണ്. ഇതാദ്യമായി ഇന്ത്യൻ വനിത ടീമിന് ഇംഗ്ലണ്ടിനെതിരെ ഒരു ട്വന്റി 20 പരമ്പര വിജയിക്കാൻ സാധിക്കും. 2006ൽ നടന്ന ഒരു ട്വന്റി 20 മാത്രമുണ്ടായിരുന്ന ഒരു പരമ്പരയിൽ ഇന്ത്യൻ വനിതകൾ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടൊരിക്കിലും സ്വന്തം നാട്ടിലോ ഇം​ഗ്ലണ്ട് മണ്ണിലോ ഇന്ത്യൻ വനിതകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. നാളെ നടക്കുന്ന മത്സരത്തിൽ ഇം​ഗ്ലണ്ടിനെ തോൽപ്പിക്കാൻ സാധിച്ചാൽ ചരിത്രം തിരുത്തുവാൻ ഇന്ത്യൻ വനിതകൾക്ക് സാധിക്കും.

ആദ്യ മത്സരത്തിൽ 97 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 24 റൺസിനും ഇന്ത്യൻ വനിതകൾ വിജയിച്ചു. അവസാന മത്സരത്തിൽ ഇന്ത്യൻ ടീം അ‍ഞ്ച് റൺസിന് ഇം​ഗ്ലണ്ടിനോട് പരാജയപ്പെട്ടു.

Content Highlights: India aims to return to winning ways to secure series against England

dot image
To advertise here,contact us
dot image