
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നാല് ഇന്നിങ്‌സുകളിൽ നിന്ന് മാത്രം 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ഉൾപ്പെടും.
പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ 515 റണ്‍സ് കൂടി നേടിയാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പരമ്പരയില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഗില്ലിന്റെ പേരിലാകും. ഒറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോർഡ് നിലവിൽ ഡ്രോൺ ബ്രാഡ്മാന്റെ പേരിലാണ്. 1930ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റില്‍ ഓസീസ് ഇതിഹാസം നേടിയത് 974 റണ്‍സായിരുന്നു.
ഈ ലിസ്റ്റിൽ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മുന്നിലുള്ളത് മുന്‍നായകന്‍ സുനില്‍ ഗാവസ്‌കറാണ്. നാല് ടെസ്റ്റില്‍ ഗാവസ്‌കര്‍ അടിച്ചുകൂട്ടിയത് 774 റണ്‍സായിരുന്നു.
ടി 20 ശൈലിയിൽ ബാറ്റ് വീശുന്ന റിഷഭ് പന്തിനെ കാത്തും നിരവധി റെക്കോർഡുകളുണ്ട്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്നത്. 45 ടെസ്റ്റില്‍ പന്ത് പറത്തിയത് 86 സിക്‌സര്‍. 96 ടെസ്റ്റില്‍ 100 സിക്‌സര്‍ നേടിയ ആഡം ഗില്‍ ക്രിസ്റ്റിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രം 13 സിക്സറുകളാണ് പന്ത് പറത്തിയത്.
Content HIghlights: Many records await Shubhman Gill and Rishab Pant at Lord's