ICC അംപയര്‍ ബിസ്മില്ല ജാന്‍ ഷിന്‍വാരി അന്തരിച്ചു, മരണം വയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ

അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള അംപയറായ ഷിൻവാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34 ഏകദിനങ്ങളും 26 ട്വന്റി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്

dot image

ഐസിസി അംപയര്‍ ബിസ്മില്ല ജാന്‍ ഷിന്‍വാരി അന്തരിച്ചു. 41-ാം വയസിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷിൻവാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു മരണം. അസുഖബാധിതനായിരുന്നുവെന്നും ഒപ്പം വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ഷിൻവാരി വിധേയാനെയുന്നും സഹോദരൻ സെയ്ദ ഖാൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് ഷിന്‍വാരിയുടെ സഹോദരന്‍ വ്യക്തമാക്കി.

അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള അംപയറായ ഷിൻവാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34 ഏകദിനങ്ങളും 26 ട്വന്റി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ ഷിൻവാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അംപയറായി അരങ്ങേറ്റം കുറിച്ചു. ഷാര്‍ജയില്‍ നടന്ന അഫ്ഗാനിസ്ഥാൻ-അയര്‍ലന്‍ഡ് മത്സരമാണ് ഷിൻവാരി ആദ്യം നിയന്ത്രിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും അംപയറിങ്ങിൽ ഷിൻവാരി സജീവ സാന്നിധ്യമായിരുന്നു. 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 51 ലിസ്റ്റ് എ മത്സരങ്ങളും 96 ആഭ്യന്തര ടി20 മത്സരങ്ങളും ഷിൻവാരി നിയന്ത്രിച്ചിട്ടുണ്ട്.

ഷിൻവാരിയുടെ മരണത്തിൽ ഐസിസി ചെയര്‍മാൻ ജയ് ഷാ ഉള്‍പ്പെടെ നിരവധിപേർ അശുശോചനം അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റിന് ഷിൻവാരി വലിയ സംഭാവനയാണ് നല്‍കിയതെന്ന് ജയ് ഷാ പറഞ്ഞു. അഫ്ഗാന്‍ ക്രിക്കറ്റ് കുടുംബം ഷിൻവാരിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നെന്ന് അഫ്​ഗാൻ ക്രിക്കറ്റ് ബോർഡും പ്രതികരിച്ചു.

Content Highlights: ICC Umpires Bismillah Jan Shinwari, died at 41.

dot image
To advertise here,contact us
dot image