ഇംഗ്ലണ്ടിന് ഓറഞ്ച് പുളിക്കുമോ, അതോ മധുരിക്കുമോ ?

നെതർലാൻഡിനെതിരെയുളള സെമി മത്സരത്തിലെങ്കിലും ടീമിന്റെ പ്രകടനം പുറത്തെടുത്തില്ലെങ്കിൽ പരിശീലകൻ ഗാ​രെ​ത് സൗ​ത്ത്ഗേ​റ്റിന്റെയും ടീമിന്റെയും വഴി പുറത്തേക്കാവും
ഇംഗ്ലണ്ടിന് ഓറഞ്ച് പുളിക്കുമോ, അതോ മധുരിക്കുമോ ?

മ്യൂണിച്ച്‌: യൂ​റോ ര​ണ്ടാം സെ​മി​യി​ൽ ഇ​ന്ന് നി​ല​വി​ലെ യൂറോ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓറഞ്ച് പട ഇറങ്ങും. ഈ യൂറോ കപ്പിൽ കിരീട സാധ്യത പ്രവചിച്ചിരുന്ന രണ്ട് ടീമുകളാണ് നെതർലാൻഡ്സും ഇംഗ്ലണ്ടും. ആദ്യം ഗോൾ വഴങ്ങി പിന്നീട് രണ്ട് ഗോൾ തിരിച്ചടിച്ചാണ് തുർക്കിക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം നെതർലാൻഡ് വിജയിച്ചത്. കളിയുടെ മുഴുവൻ സമയത്തും അധിക സമയത്തും വിജയ ഗോൾ നേടാനാകാതെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെതിരെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് പടയുടെ ജയം.

കോ​ഡി ഗാ​ക്പോ​യുടെ നേതൃത്വത്തിലുള്ള വേഗതയും കൃത്യതയുമുള്ള മുന്നേറ്റ നിരയാണ് ഓറഞ്ച് പടയുടെ കരുത്ത്. സെറ്റ് പീസുകളിലാണ് ഓറഞ്ച് പട മുന്നേറ്റങ്ങൾ തീർക്കുന്നത്. വിർജിൽ വാൻ ഡിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും മികച്ച് തന്നെയാണ് കളിക്കുന്നത്. ലഭിക്കുന്ന അവസരങ്ങൾ കൂടി മുതലാക്കാനായാൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിനുമായുളള കലാശപോരിലെത്താം.

മ​റു​വ​ശ​ത്ത് മുന്നേറ്റം മുതൽ പ്രതിരോധം വരെ മികച്ച നിരയുണ്ടായിട്ടും മികച്ച കളി പുറത്തെടുക്കാൻ കഴിയാത്തതിന്റെ സമ്മർദ്ദത്തിലാണ് ഇംഗ്ലണ്ട്. ഇതിനകം തന്നെ പരിശീലകൻ ഗാ​രെ​ത് സൗ​ത്ത്ഗേ​റ്റി​ന് മേൽ ആരാധകരുടെ പ്രതിഷേധം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഓരോ മത്സരത്തിലും താരങ്ങളുടെ വ്യക്തിഗത മികവിലാണ് ടീം രക്ഷപ്പെട്ടുപോന്നത്. സ്ലൊ​വാ​ക്യ​ക്കെ​തി​രെ ജൂ​ഡ് ബെ​ല്ലി​ങ്ഹാം രക്ഷകനായപ്പോൾ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രാ​യ ക​ളി​യി​ൽ ബു​കാ​യോ സാ​ക്ക ര​ക്ഷ​ക​നാ​യി. നെതർലാൻഡിനെതിരെയുളള സെമി മത്സരത്തിലെങ്കിലും ടീമിന്റെ പ്രകടനം പുറത്തെടുത്തില്ലെങ്കിൽ പരിശീലകൻ ഗാ​രെ​ത് സൗ​ത്ത്ഗേ​റ്റി​ന്റെയും ടീമിന്റെയും വഴി പുറത്തേക്കാകും.

ഇംഗ്ലണ്ടിന് ഓറഞ്ച് പുളിക്കുമോ, അതോ മധുരിക്കുമോ ?
വിമർശിച്ചവർക്ക് മിശിഹായുടെ മറുപടി; 'ചരിത്രം ആവർത്തിക്കപ്പെടുന്നു...'

Related Stories

No stories found.
logo
Reporter Live
www.reporterlive.com