തകര്‍പ്പന്‍ സേവുകളുമായി എലൊയ് റൂം; അരങ്ങേറ്റ ലോകകപ്പില്‍ ആദ്യ പോയിന്റ് സ്വന്തമാക്കി കുറസാവോ

എക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു

തകര്‍പ്പന്‍ സേവുകളുമായി എലൊയ് റൂം; അരങ്ങേറ്റ ലോകകപ്പില്‍ ആദ്യ പോയിന്റ് സ്വന്തമാക്കി കുറസാവോ
dot image

കളിയില്‍ സര്‍വാധിപത്യമായിരുന്നു എക്വഡോറിന്. കാടടച്ച് വെടിവെക്കുന്നത് പോലെ ഓരോ തവണയും കുറസാവോ ഗോള്‍മുഖം ലക്ഷ്യമാക്കി എക്വഡോര്‍ ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ടേയിരുന്നു. പക്ഷെ, അവര്‍ക്ക് തെറ്റി; കുറസാവോ വല കാക്കാന്‍ അവിടെ ഒരാളുണ്ടായിരുന്നു. ഗോള്‍കീപ്പര്‍ എലോയ് റൂം.

പതിനഞ്ചോളം സേവുകളാണ് അദ്ദേഹം നടത്തിയത്. മത്സരത്തില്‍ ഗംഭീരമായ പ്രകടനമായിരുന്നു എലോയ് റൂമിന്റേത്. ഒടുവില്‍ അവസാന മിനിറ്റുവരെ പോരാടിനിന്ന് ടീമിന് ജയത്തോളം പോന്ന ഗോള്‍രഹിത സമനില സമ്മാനിച്ചാണ് എലോയ് റൂം മടങ്ങിയത്. ടീമില്‍ കുറസാവാ താരങ്ങളും മികച്ച രീതിയില്‍ കളിച്ചു. പ്രതിരോധനിരയുടെ സംഭാവനയും എടുത്തുപറയേണ്ടതായിരുന്നു.

ഗ്രൂപ്പ് ഇ-യില്‍ രണ്ടുകളിയില്‍ ഓരോ ജയവും സമനിലയുമാണ് എക്വഡോറിനും കുറസാവോയ്ക്കുമുള്ളത്. ഓരോ പോയിന്റുള്ള ടീമുകള്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. ഗ്രൂപ്പില്‍ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. ഐവറി കോസ്റ്റ് രണ്ടാമതാണ്.

content highlights: Eloy Room shines with brilliant saves; Curaçao secures historic first point in debut World Cup

dot image
To advertise here,contact us
dot image