ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി; ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം

ടോട്ടനം പോയിന്റ് ടേബിളിൽ അഞ്ചാമതാണ്.
ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി; ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ബ്ലൂസിന്റെ വിജയം. ട്രോവോ ചലോബ, നിക്കോളാസ് ജാക്സൺ എന്നിവർ ചെൽസിക്കായി ​ഗോളുകൾ നേടി. മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. കോണർ ഗല്ലഗറിന്റെ ഫ്രീക്വിക്ക് മികച്ചൊരു ഹെഡറിലൂടെ ട്രോവോ വലയിലെത്തിച്ചു.

71-ാം മിനിറ്റിലും ഒരു ഫ്രീക്വിക്കാണ് ചെൽസിയുടെ ​ഗോൾ നേട്ടത്തിന് വഴിവെച്ചത്. കോൾ പാമറുടെ ഫ്രീക്വിക്ക് നിക്കോളാസ് ജാക്സൺ വലയിലാക്കി. ജയത്തോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേയ്ക്ക് ഉയരാൻ ചെൽസിക്ക് സാധിച്ചു. പ്രീമിയർ ലീ​ഗ് കിരീടമോഹങ്ങൾ അവസാനിച്ചെങ്കിലും ചാമ്പ്യൻസ് ലീ​ഗിന് യോഗ്യത നേടുകയാണ് ചെൽസിയുടെ ഇനിയുള്ള ലക്ഷ്യം.

ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി; ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം
സമ്മർദ്ദങ്ങളെ മറികടക്കുന്ന ബാറ്റിംഗ് വിസ്മയം; ചെന്നൈയിൽ റുതുരാജ് സൂപ്പർ ​കിങ്ങ്

പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകൾക്കാണ് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത ലഭിക്കുക. ടോട്ടനം പോയിന്റ് ടേബിളിൽ അഞ്ചാമതാണ്. പ്രീമിയർ ലീ​ഗ് കിരീടപ്പോരിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ മത്സരമാണ് തുടരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com