ആസ്റ്റൺ 'വില്ലൻസ്'; പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഗണ്ണേഴ്സ് വീണു

പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരാനും വില്ലയ്ക്ക് കഴിഞ്ഞു.
ആസ്റ്റൺ 'വില്ലൻസ്'; പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഗണ്ണേഴ്സ് വീണു

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടപോരാട്ടത്തിൽ ​ആഴ്സണിലിന് തോൽവി. അവസാന 10 മിനിറ്റിൽ പിറന്ന രണ്ട് ​ഗോളിൽ ആസ്റ്റൺ വില്ലയാണ് ആഴ്സണിലിന്റെ വഴിയിൽ കയറിയത്. 84-ാം മിനിറ്റിൽ ലിയോൺ ബെയ്ലി, 87-ാം മിനിറ്റിൽ ഒല്ലി വാട്ട്കിൻസ് എന്നിവർ വില്ലയുടെ ​ഗോളുകൾ നേടി. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരാനും വില്ലയ്ക്ക് കഴിഞ്ഞു.

നേരത്തെ ക്രിസ്റ്റൽ പാലസിനോട് ലിവർപൂളും പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ​ഗോളിനാണ് യർ​ഗൻ ക്ലോപ്പിന്റെ സംഘം പരാജയപ്പെട്ടത്. 14-ാം മിനിറ്റിൽ എബെറെച്ചി ഈസിന്റെ ​ഗോൾ ക്രിസ്റ്റൽ പാലസിന് വിജയമൊരുക്കി. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിൽ ആദ്യമായാണ് ആൻഫീൽഡ് സ്റ്റേഡിയത്തിൽ ലിവർപൂൾ തോൽവി വഴങ്ങുന്നത്.

ആസ്റ്റൺ 'വില്ലൻസ്'; പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഗണ്ണേഴ്സ് വീണു
മാറുന്ന ഹിറ്റ്മാൻ; ജഡേജയെ റിവേഴ്സ് സ്വീപ്പ് ചെയ്ത് രോഹിത്

പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. ആഴ്സണൽ 71 പോയിന്റുമായി രണ്ടാമതും ലിവർപൂൾ 71 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com