'സഞ്ജു 37 റൺസെന്നത് 73 റൺസാക്കി മാറ്റൂ, ആർക്കും നിങ്ങളെ പുറത്താക്കാനാവില്ല'; മുന്നറിയിപ്പുമായി ശ്രീകാന്ത്‌

ലോകകപ്പ് ടീമിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ച സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങും

'സഞ്ജു 37 റൺസെന്നത് 73 റൺസാക്കി മാറ്റൂ, ആർക്കും നിങ്ങളെ പുറത്താക്കാനാവില്ല'; മുന്നറിയിപ്പുമായി ശ്രീകാന്ത്‌
dot image

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ‌ലോകകപ്പ് ടീമിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ച സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങും. ടൂർണമെന്റിൽ മികച്ച തുടക്കം മാത്രമല്ല വലിയ ഇന്നിങ്സുകൾ കളിക്കണമെന്ന് സഞ്ജുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ശ്രീകാന്ത്. അങ്ങനെ ചെയ്താലുള്ള ​ഗുണത്തെകുറിച്ചും ശ്രീകാന്ത് പറഞ്ഞു.

'37 റൺസെടുത്ത ശേഷം പുറത്താകരുത്. ആ 37 റൺസ് എന്നത് 73 ആക്കി മാറ്റണം. നിങ്ങൾ അങ്ങനെ ചെയ്താൽ പിന്നെ ആർക്കും ടീമിൽനിന്നു പുറത്താക്കാൻ സാധിക്കില്ല. 30–40 റൺസും നേടിയത് ആളുകൾ പെട്ടെന്നു മറന്നുപോകും. സൂര്യകുമാർ യാദവ് കൂടി ഫോമായാൽ എതിരാളികളെ തകർത്തെറിയാൻ ഈ ബാറ്റിങ് ലൈനപ്പ് തന്നെ മതിയാകും’, ശ്രീകാന്ത് വ്യക്തമാക്കി.

സഞ്ജു സാംസണാണു ലോകകപ്പ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ ടീമിനു പുറത്തായ സാഹചര്യത്തിൽ അഭിഷേക് ശർമയും സഞ്ജു സാംസണും ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.

Content Highlights: Kris Srikkanth says Sanju Samson should score big, and he wouldn’t be dropped

dot image
To advertise here,contact us
dot image