തൃശ്ശൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; ആറ് വയസുകാരന് ദാരുണാന്ത്യം

ചൊവ്വൂരില്‍ അച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൃഷ്ണസ്വരൂപ് എന്ന കുട്ടിയാണ് മരിച്ചത്

തൃശ്ശൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; ആറ് വയസുകാരന് ദാരുണാന്ത്യം
dot image

തൃശ്ശൂര്‍: സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരന് ദാരുണാന്ത്യം. ചൊവ്വൂരില്‍ അച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൃഷ്ണസ്വരൂപ് എന്ന കുട്ടിയാണ് മരിച്ചത്. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം ചക്കാലക്കല്‍ അരുണ്‍ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകനാണ് കൃഷ്ണസ്വരൂപ്.

തൃപ്പൂണിത്തുറ ഭവന്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം ചൊവ്വൂര്‍ കപ്പേളയ്ക്ക് സമീപമാണ് അപകടം നടന്നത്. അരുണ്‍ കുമാര്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Content Highlight; Six year old boy dies in scooter–car collision in Thrissur

dot image
To advertise here,contact us
dot image