‌ഫെറാൻ ടോറസിന് ഹാട്രിക്; റയല്‍ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ

മറ്റൊരു മത്സരത്തിൽ ജിറോണ എഫ്സി സെവിയ്യയെ തകർത്തു.
‌ഫെറാൻ ടോറസിന് ഹാട്രിക്; റയല്‍ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ

സെവിയ്യ: സ്പാനിഷ് ലീ​ഗിൽ റയൽ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ. രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. ഫെറാൻ ടോറസിന്റെ ഹാട്രിക് മികവിലാണ് ബാഴ്സ ബെറ്റിസിനെ മറികടന്നത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിലാണ് ബാഴ്സ അത്ഭുതകരമായി തിരിച്ചുവന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബാഴ്സ ഒരു ​ഗോളിന് മുന്നിലായിരുന്നു. 21-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ബാഴ്സയുടെ ​ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ​ഗോൾ മഴ പിറന്നു. 48-ാം മിനിറ്റിൽ ഫെറാൻ രണ്ടാം ​ഗോൾ നേടി. 56, 59 മിനിറ്റിൽ ഇസ്കോ നേടിയ ​ഗോളിലൂടെ ബെറ്റിസ് ബാഴ്സയ്ക്കൊപ്പമെത്തി.

‌ഫെറാൻ ടോറസിന് ഹാട്രിക്; റയല്‍ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ
ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?

ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനിലയിൽ പിരിയുമെന്ന് തോന്നിയിടത്താണ് ജാവോ ഫെലിക്സിന്റെ ​ഗോളുണ്ടായത്. 90-ാം മിനിറ്റിലായിരുന്നു ഫെലിക്സ് ബാഴ്സയെ മുന്നിലെത്തിച്ചത്. 92-ാം മിനിറ്റിൽ ഫെറാൻ തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇതോടെ ബാഴ്സ ആധികാരിക വിജയം പൂർത്തിയാക്കി.

‌ഫെറാൻ ടോറസിന് ഹാട്രിക്; റയല്‍ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ
ആരാണ് മികച്ചത് ?; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലീ​ഗ് 1ന്റെ മറുപടി

മറ്റൊരു മത്സരത്തിൽ ജിറോണ എഫ്സി സെവിയ്യയെ തകർത്തു. ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ജിറോണയുടെ വിജയം. പോയിന്റ് ടേബിളിൽ ഒന്നാമതും ജിറോണയാണ്. റയൽ രണ്ടാമതും ബാഴ്സലോണ മൂന്നാമതുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com